സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഇനി ‘ഉദ്യം’ രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം
എസ്.എസ്.ഐ രജിസ്ട്രേഷനും എന്റർപ്രൈണർ മെമ്മോറാണ്ടവും ഉദ്യോഗ് ആധാറും കടന്ന് ചെറുകിട വ്യവസായ മേഖല ‘ഉദ്യം’ (Udyam) രജിസ്ട്രേഷനിലേക്ക്.
ജൂലായ് ഒന്നു മുതൽ ഉദ്യം രജിസ്ട്രേഷനാണ് സൂക്ഷമ ചെറുകിട, ഇടത്തരം സംരംഭങ്ങൾ എടുക്കേണ്ടി വരിക. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ നിർവചനത്തിലെ ഭേദഗതികളും അംഗീകരിച്ചിട്ടുണ്ട്.
സൂക്ഷ്മ സംരംഭം എന്നാൽ പ്ലാന്റിലും മെഷിനറിയിലും ഉപകരണങ്ങളിലും ഉള്ള നിക്ഷേപം ഒരു കോടി രൂപ അധികരിക്കാതെയും വാർഷിക വിറ്റുവരവ് അഞ്ചുകോടി അധികരിക്കാതെയും ഉള്ളവയായിരിക്കണം.
ചെറുകിട സംരംഭം എന്നാൽ പ്ലാന്റ്, മെഷിനറി ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപം 10 കോടിയിൽ അധികരിക്കാതെയും വിറ്റുവരവ് 50 കോടിയിൽ അധികരിക്കാതെയും ഉള്ളവയാണ്.
ഇടത്തരം സംരംഭം എന്നാൽ പ്ലാന്റ്, മെഷിനറി, ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപം 50 കോടിയിൽ അധികരിക്കാതെയും വിറ്റുവരവ് 250 കോടിയിൽ അധികരിക്കാതെയും ഉള്ളവയാണ്.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി ഓൺലൈൻ ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ (www.udyamregistration.gov.in ) കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാം. മറ്റ് രേഖകൾ അപ്ലോഡ് ചെയ്യേണ്ട. ആധാർ നമ്പർ മാത്രം മതിയാകും.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ഉദ്യം രജിസ്ട്രേഷൻ നമ്പരും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും. പോർട്ടലിൽ കാണുന്ന രജിസ്ട്രേഷൻ ഫോമിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാം.
ഒരേ സംരംഭം ഒന്നിൽ കൂടുതൽ രജിസ്ട്രേഷൻ എടുക്കാൻ പാടില്ല. നിർമ്മാണവും സേവനവും മറ്റ് അധിക പ്രവൃത്തികളും ഒന്നിൽത്തന്നെ ഉൾപ്പെടുത്താം.
നിലവിൽ ഇ.എം.2., ഉദ്യോഗ് ആധാർ എന്നിവ എടുത്തിരിക്കുന്നവർ പുതിയ രജിസ്ട്രേഷൻ നിർബന്ധമായും എടുക്കണം. എന്നാൽ അവരുടെ നിലവിലുള്ള രജിസ്ട്രേഷന്റെ കാലാവധി 2021 മാർച്ച് 31 വരെ ഉണ്ടായിരിക്കും.
മറ്റ് ഏതൊരു സ്ഥാപനവുമായോ, എം.എസ്.എം.ഇ മന്ത്രാലയവുമായോ രജിസ്ട്രേഷൻ ഉണ്ടെങ്കിലും ഉദ്യം രജിസ്ട്രേഷൻ എടുക്കണം. ഉദ്യം രജിസ്ട്രേഷൻ പുതുതായി എടുക്കുന്നതും നിലവിലുള്ളവർ എടുക്കുന്നതും പുതിയ നിർവചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
സംയുക്ത മാനദണ്ഡത്തിൽ ഏതെങ്കിലും ഒരിനം വ്യത്യാസപ്പെട്ടാൽ അതനുസരിച്ച് കാറ്റഗറിയും മാറും. എന്നിരുന്നാലും സ്ഥാപനത്തിന് ഉയർന്ന കാറ്റഗറിയിലേക്ക് മാത്രമേ മാറാൻ കഴിയൂ. താഴ്ന്ന കാറ്റഗറിയിലേക്ക് പറ്റില്ല. കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് അതിന്റെ മൂല്യം ഒഴിവാക്കിക്കൊണ്ടു മാത്രമേ വിറ്റുവരവ് കണക്കാക്കുകയുള്ളൂ എന്നും നോട്ടിഫിക്കേഷനിൽ പറയുന്നു. എം.എസ്.എം.ഇ. ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിനു വേണ്ട ഏകജാലക സംവിധാനമായി പ്രവർത്തിക്കുകയും ചെയ്യും.
രജിസ്ട്രേഷൻ സൗജന്യമാണ്. ചെലവുകളോ ഫീസുകളോ ആർക്കും നൽകേണ്ട. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷൻ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.udyamregistration.gov.in ചെയ്യാമെന്ന് വ്യവസായ -വാണിജ്യ ഡയറക്ടറേറ്റ് അറിയിച്ചു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.