വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന് പങ്കില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീ കരിച്ച നേതൃത്വം പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു
കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദം പാര്‍ട്ടി അവസാനിപ്പിക്കുന്നു. വ്യക്തി പ്രഭാവം ഉയത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പ ങ്കില്ലെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീ രുമാനം. ഇതോടെ പാര്‍ട്ടിയില്‍ വീണ്ടും ശക്തനാകാന്‍ പി ജയരാജന് അവസരമൊരുങ്ങി.
വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധനാരൂപത്തിലുള്ള ബോര്‍ഡുകളും മുദ്രാവാക്യങ്ങളു മൊക്കെയാണ് പി ജയരാജന് തലവേദന സൃഷ്ടിച്ചത്. സംഭവത്തില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തുകയും വ്യക്തിപ്രഭാവമുയര്‍ത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തട യു ന്നതിന് ജയരാജന്‍ ജാഗ്രത കാട്ടിയില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. ഒടുവില്‍ വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയ ര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി.ജയരാജന് പങ്കില്ലെന്ന നിഗമനത്തിലാണ് കമ്മീഷന്‍ എത്തി യത്.
സമൂഹമാദ്ധ്യമങ്ങളില്‍ പി.ജെ.ആര്‍മി എന്നും മറ്റമുള്ള പേരുകളില്‍ വ്യക്തിപരമായി ആരാധന വള ര്‍ത്തുന്ന പ്രചാരണം നടന്നത് സി.പി.എം. നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. അന്വേഷ ണം ആരംഭിച്ച ശേഷവും ചില പ്രശ്‌നങ്ങളുണ്ടായി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചുവെന്നാരോപിച്ചും പി.ജെ.ആര്‍മി നവമാദ്ധ്യമ ഗ്രൂപ്പ് വലിയ പ്രതിഷേധമുയര്‍ത്തിയിരു ന്നു.
ഏതായാലും വിവാദങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് പാര്‍ട്ടി ക്ലീന്‍ചിറ്റ് നല്‍കിയതോടെ പി ജയരാജ ന് ശക്തന്‍ ആകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഈ അവസരം ഏതു രീതിയില്‍ പി ജയരാജന്‍ ഉപയോഗിക്കും എന്നത് കണ്ടുതന്നെ അറിയണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.