മുമ്പ് തന്റെ പേരില്‍ അണികള്‍ പാട്ടെഴുതി വീഡിയോ പുറത്തിറക്കിയതില്‍ പാര്‍ട്ടിയില്‍ നടപടിയുണ്ടായതിനെ പരോക്ഷമായി പരിഹസിക്കുകയാണ് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പില്‍
കണ്ണൂര്‍: പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് ഫേസ്ബുക്കില്‍ വ്യക്തമാക്കി പി ജയരാജന്‍. മുഖ്യമന്ത്രി പിണ റായി വിജയന്‍ ക്യാപ്റ്റനാണെന്ന് വിശേഷിപ്പിക്കുന്നതാണ് ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. എല്ലാവരും സഖാക്കളാണ്, പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്ന് കോടിയേരി പറഞ്ഞതോര്‍ക്കണം എന്ന് ജയരാജന്‍ ഓര്‍മിപ്പിക്കുന്നു. മുമ്പ് തന്റെ പേരില്‍ അണികള്‍ പാട്ടെഴുതി വീഡിയോ പുറത്തിറക്കിയതില്‍ പാര്‍ട്ടിയില്‍ നടപടിയുണ്ടായതിനെ പരോക്ഷമായി പരിഹസിക്കുകയാണ് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പില്‍. കമ്മ്യൂണിസ്റ്റു കാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്ന് വ്യക്തമാക്കുന്നതിലൂടെ അന്ന് തനിക്കെതിരെ നടപടിയെടുക്കാന്‍ മുന്‍കൈയെടുത്ത പിണറായി വിജയനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് :
കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥ രാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമി ക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതു പക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യ മില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.