ഈരാറ്റുപേട്ട: വോട്ട് ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർഥിയും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെ കൂക്കിവിളിച്ച് നാട്ടുകാർ. അരിശം കയറിയ പി.സി ജോർജ് തിരിച്ച് തെറി വിളിച്ചാണ് മടങ്ങിയത്. തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.
പ്രതിഷേധിച്ചവരോട് പി.സി ജോർജ് പറഞ്ഞതിങ്ങനെ: ”നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്‍റെയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാർഥിക്കാം. ഞാൻ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകും. ഞാൻ ഇൗരാറ്റുപേട്ടയിൽ തന്നെ കാണും”. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി.സി ജോർജ് മടങ്ങിയത്.
കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച് വിജയിച്ച പി.സി ജോർജ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ സ്വീകരിക്കാത്തതിനാൽ ബി.ജെ.പിക്കൊപ്പം ചേക്കേറിയിരുന്നു. മുസ്ലിം, ദലിത് വിഭാഗങ്ങൾക്കെതിരായ പി.സി ജോർജ്ജിന്‍റെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.