ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തയാറെടുപ്പുകളെല്ലാം അന്തിമ ഘട്ടത്തിൽ. ജനുവരി 31നാണ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റ്, മാനേജ്മെന്റ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓൺലൈൻ തെരഞ്ഞെടുപ്പ് ഇത്തവണ ‘റൈറ്റ് ടു വോട്ട്’ എന്ന പ്ലാറ്റ്ഫോം വഴിയാണ് നടക്കുന്നത്. ഡിജി പോൾ ആപ് വഴി നടന്ന മുൻ തെരഞ്ഞെടുപ്പ് സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി തവണ തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് കുറ്റമറ്റ വോട്ടെടുപ്പ് ഉറപ്പാക്കാൻ ഇത്തവണ കൂടുതൽ സുതാര്യമായ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറിയത്. കഴിഞ്ഞ വോട്ടെടുപ്പുകൾ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി അടിസ്ഥാനമാക്കിയാണ് നടന്നത്.
ഒ.ടി.പി നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കാത്തത് കാരണം വോട്ടെടുപ്പ് പലതവണ തടസ്സപ്പെട്ടത് വിവാദമായിരുന്നു. എന്നാൽ, ഇത്തവണ പൂർണമായും ഇ-മെയിൽ അധിഷ്ടിതമാണ് വോട്ടെടുപ്പ്. ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി അംഗങ്ങളായ വോട്ടർമാർക്ക് അവർ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വഴിയാവും Right2Vote പ്ലാറ്റ്ഫോമിൽ വോട്ട് ചെയ്യാൻ കഴിയുന്നത്.
വോട്ടർമാരുടെ രജിസ്റ്റർചെയ്ത ഇ-മെയിൽ ഐ.ഡിയിലേക്ക് contact@right2vote.in എന്ന വിലാസത്തിൽ നിന്നും വോട്ട് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഈ ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ തെരഞ്ഞെടുപ്പ് പേജിൽ പ്രവേശിക്കും. തങ്ങളുടെ ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് അപെക്സ് ബോഡി വോട്ടെടുപ്പ് പ്ലാറ്റ്ഫോം ലോഗിൻ ചെയ്യാം. തുടർന്ന് അതേ രജിസ്റ്റർ മെയിലിലേക്ക് ഒ.ടി.പി ലഭിക്കും.
അത് നൽകിയാണ് പ്ലാറ്റ് ഫോമിൽ പ്രവേശിക്കേണ്ടത്. മൊബൈൽ നമ്പറിലേക്ക് അല്ലാത്തതിനാൽ തടസ്സങ്ങളില്ലാതെ തന്നെ വോട്ടെടുപ്പ് നടപടി പുരോഗമിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വോട്ടർ പേജിൽ പ്രവേശിച്ചാൽ ബന്ധപ്പെട്ട അപെക്സ് ബോഡി ലോഗോയും പേരും കാണാം. അത് നൽകിയാണ് പ്ലാറ്റ് ഫോമിൽ പ്രവേശിക്കേണ്ടത്. മൊബൈൽ നമ്പറിലേക്ക് അല്ലാത്തതിനാൽ തടസ്സങ്ങളില്ലാതെ തന്നെ വോട്ടെടുപ്പ് നടപടി പുരോഗമിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വോട്ടർ പേജിൽ പ്രവേശിച്ചാൽ ബന്ധപ്പെട്ട അപെക്സ് ബോഡി ലോഗോയും പേരും കാണാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.