News

വൈദ്യുതി വിതരണം തടസ്സരഹിതമാക്കാൻ വൈദ്യുതി ബോര്‍ഡില്‍ പവര്‍ ബ്രിഗേഡ്

കൊവിഡ് 19 രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണം തടസ്സ രഹിതമായും കാര്യക്ഷമമായും നടത്തുന്നതിനും ജനങ്ങള്‍ക്ക് വിവിധ വൈദ്യുതി സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും റിസര്‍വ് ടീമായി പവര്‍ ബ്രിഗേഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.  ഉല്‍പാദന പ്രസരണ മേഖലകളിലും ഇത്തരത്തില്‍ റിസര്‍വ് സംവിധാനങ്ങള്‍ നിലവില്‍ വരും. വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. കൊവിഡ് മൂലം വൈദ്യുതി ഓഫീസുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് ജീവനക്കാര്‍ മുഴുവന്‍ നേരിട്ട് ഓഫീസിലെത്തി ഫീല്‍ഡ് ജോലികള്‍ക്ക് പോകുന്നതിന് പകരം ഓരോ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലും മൂന്നോ അതില്‍കൂടുതലോ എക്സ്റ്റന്റഡ് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക.
ഇതോടൊപ്പം ഓരോ ഓഫീസില്‍ നിന്നും ആറുപേരെ വീതം ഉള്‍പ്പെടുത്തി ഓരോ റിസര്‍വ് ടീമും ഓരോ ഓഫീസ് പരിധിയിലും രൂപീകരിക്കും. ഇങ്ങിനെ ജീവനക്കാരുടെ കൂടിക്കലരുകള്‍ ഒഴിവാക്കി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചാലും കൊവിഡ് വ്യാപന സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല. അത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഓഫീസ് ചുമലത ഏറ്റെടുക്കുന്നതിനും വൈദ്യുതി വിതരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഓരോ ഓഫീസുകളിലും മുന്‍കാലങ്ങളില്‍ ജോലിചെയ്തിരുന്നവര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പവര്‍ ബ്രിഗേഡുകള്‍ രൂപീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏത് സാഹചര്യത്തേയും നേരിടാന്‍ കഴിയും വിധം ബ്രിഗേഡുകളെ സജ്ജമാക്കി നിര്‍ത്തുന്നതാണ്. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിതരണ സര്‍ക്കിള്‍ ഡപ്യുട്ടി ചീഫ് എഞ്ചിനീയര്‍ ആയിരിക്കും ഓരോ ജില്ലയിലും  ഇന്‍സിഡന്റ് കമാണ്ടര്‍ എന്ന നിലയില്‍ ഇത്തരം ക്രമീകരണങ്ങളുടെ പൂര്‍ണ്ണചുമതല നിര്‍വഹിക്കുക. ജില്ലയിലെ ഉല്‍പാദന, പ്രസരണ, വിതരണ മേഖലകളിലും മറ്റുള്ള ഓഫീസുകളിലുമൊക്കെയുള്ള എല്ലാ വിഭാഗം ജീവനക്കാരേയും ആവശ്യാനുസരണം ബ്രിഗേഡിന്റെ ഭാഗമായി ഉപയോഗിക്കാന്‍ ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ക്ക് അധികാരം ഉണ്ടായിരിക്കും. റീജിയണ്‍ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അതതു തലങ്ങളില്‍ സംവിധാനങ്ങള്‍ ഉണ്ടാകും.
കൊവിഡ് പ്രതിസന്ധി ഉടനെ അവസാനിക്കും എന്ന് കരുതാന്‍ കഴിയില്ലെന്നും ദീര്‍ഘകാലത്തേക്ക് കൊവിഡിനൊപ്പം പോകേണ്ടി വരുമെന്നും വൈദ്യുതി മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ വൈദ്യുതി വിതരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും ശൃംഖലാ നവീകരണ ജോലികളുമൊക്കെ നടത്തിപ്പോകേണ്ടതുണ്ട്. പുതിയ കണക്ഷനുകള്‍ നല്‍കുക അടക്കം ജനങ്ങള്‍ക്ക് വിവിധ സേവനങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. പദ്ധതിപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടു പോകണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ആലോചിക്കുന്നതെന്ന്  വൈദ്യുതി മന്ത്രി വ്യക്തമാക്കി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ എന്‍എസ്. പിള്ള വിവിധ ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. കെ എസ് ഇ ബി ഡയറക്ടർമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഓഫീസർ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.