2021-ലെ വേനല്‍ക്കാലത്ത് അധികവൈദ്യുതി ആവശ്യം വരുമെന്ന് കണക്കാക്കി ഉണ്ടാക്കിയ കരാറാണിത്. കേന്ദ്രപൊതുമേഖലാസ്ഥാപനവുമായി സഹകരിച്ച് അദാനിയില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് കാറ്റാടി വൈദ്യുതി വാങ്ങാനുള്ള കരാറിന് പുറമേയാണിതെന്നും ചെന്നിത്തല പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ചെന്നിത്തല പുറത്തുവിട്ടു
തിരുവനന്തപുരം : മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഒപ്പുവച്ച തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹ്രസ്വകാല കരാറുമായി ബന്ധപ്പെട്ട കെഎസ്ഇബി യോഗത്തിന്റെ മിനിട്‌സ് പുറത്തുവിട്ടാണ് ചെന്നിത്തലയുടെ പുതിയ ആരോപണം. കൂടിയ വിലയ്ക്കാ ണ് കെഎസ്ഇബി അദാനിയുമായി നേരിട്ടും വൈദ്യുതി വാങ്ങുന്നത്. ഇക്കാര്യം വൈദ്യുതി മന്ത്രി ക്കും അറിവുള്ളതാണ്. കെഎസ്ഇബി ക്കും സര്‍ക്കാരിനും ജനങ്ങള്‍ക്കും അധികഭാരം അടിച്ചേല്‍ പ്പിക്കുകയാണ് പിണറായി. രണ്ട് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ് മുഖ്യമന്ത്രി പിണ റായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു.
2021-ലെ വേനല്‍ക്കാലത്ത് അധികവൈദ്യുതി ആവശ്യം വരുമെന്ന് കണക്കാക്കി ഉണ്ടാക്കിയ കരാ റാണിത്. കേന്ദ്രപൊതുമേഖലാസ്ഥാപനവുമായി സഹകരിച്ച് അദാനിയില്‍ നിന്ന് ദീര്‍ഘകാല ത്തേ ക്ക് കാറ്റാടി വൈദ്യുതി വാങ്ങാനുള്ള കരാറിന് പുറമേയാണിതെന്നും ചെന്നിത്തല പറയുന്നു. ഇതു മായി ബന്ധപ്പെട്ട രേഖകളും ചെന്നിത്തല പുറത്തുവിട്ടു. പിണറായി അദാനി കൂട്ടുകെട്ടാണ് ഇതി ലൂടെ തെളിയുന്നത്. അഞ്ച് വര്‍ഷമായി താന്‍ ചെയ്ത് കൂട്ടിയ കള്ളത്തരം പുറത്തുവരുമോ എന്ന പേടിയാണ് ബോംബ്, ബോംബ് എന്ന് അദ്ദേഹം പറയുന്നത്.
എന്നാല്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രി പിണ റായി വിജയന്റെ മറുപടി. അദ്ദേഹത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും താന്‍ പറഞ്ഞ നുണബോംബുകളിലൊന്നാണിതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തില്‍ ജല വൈദ്യുതി കിഴിച്ചാല്‍ കുറച്ച് തെര്‍മല്‍ പവര്‍ നമുക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ അതിന് വില കൂടുതലാണ്. എന്‍ടിപിസിയുടെ കായംകുളത്തെ വൈദ്യുതി വാങ്ങേണ്ട എന്ന് തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അത് വിലക്കൂടുതല്‍ കൊണ്ടാണ്. പൊതുമാര്‍ക്കറ്റില്‍ വൈദ്യുതി ലഭ്യമായപ്പോള്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ വാങ്ങാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴും വാങ്ങുന്നുണ്ട്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷനുമായാണ് കെഎസ്ഇബിയുടെ ഇപ്പോള്‍ വിവാദമായ കരാര്‍. അതിന്റെ എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ട്. യൂണിറ്റിന്റെ വില താരതമ്യം അടക്കം ഉണ്ട്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ആരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നുവെന്നത് കെഎസ്ഇബിയുടെ കാര്യമല്ല. എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടും പിന്നെയും താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറഞ്ഞാല്‍, പച്ച നുണ പറയുന്നു എന്നല്ലാതെ എന്ത് പറയാന്‍? അദ്ദേഹത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് – പിണറായി പരിഹസിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.