വിധി ശരിയാണെങ്കില്‍ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യ ക്തികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുമെന്നും ശൈലീപുസ്തകം ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: കോടതി വിധികളില്‍ ലിംഗ വിവേചനമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സു പ്രീം കോടതി ശൈലീ പുസ്തകം പുറത്തിറക്കി. വേശ്യ, വെപ്പാട്ടി തുടങ്ങി 40 വാക്കുകള്‍ ഉപയോഗിക്കരുതെ ന്ന് പുസ്തകത്തില്‍ പറയുന്നു. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ നിരോധിക്കുന്നതിനായി സുപ്രീം കോടതി ജെ ന്‍ഡര്‍ സ്റ്റീരിയോടൈപ്പ് കോംബാറ്റ് ഹാന്‍ഡ്ബുക്ക് പുറത്തിറക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് പുസ്തകം പുറത്തിറക്കിയ്ത്.
മുന്‍പ് കോടതി വിധികളില്‍ ഉപയോഗിച്ചിരുന്ന വാക്കുകളാണ് ഇവയെന്നും എന്നാല്‍ ഇനിയും അവ ഉപ യോഗിക്കുന്നത് ഔചിത്യരാഹിത്യമാണെന്നും ചീഫ് ജസ്റ്റിസ് പറ ഞ്ഞു. പഴയ വിധികളെ വിമര്‍ശിക്കുക യല്ല ശൈലീപുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്. ലിംഗ വിവേച നം അറിയാതെ എല്ലായിടത്തും നിലനിന്നി രുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് അതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിധി ശരിയാണെങ്കില്‍ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യ ക്തികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തു മെന്നും ശൈലീ പുസ്തകം ചൂണ്ടിക്കാട്ടി. മാര്‍ച്ച് എട്ടിന്, വനിതാ ദിനത്തില്‍ സുപ്രീം കോടതിയില്‍ നടന്ന പരിപാടിയില്‍, നിയമപര മായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്ന ത് നിര്‍ത്തലാക്കുമെന്നും ഇതിനായി ഒരു നിഘണ്ടു ഉടന്‍ തയ്യാറാക്കുമെന്നും അറിയിച്ചിരു ന്നു.
വേശ്യ, അവിഹിത ബന്ധം, വെപ്പാട്ടി, ബാല വേശ്യ, നിര്‍ബന്ധിത ബലാത്സംഗം, വീട്ടമ്മ, സ്ത്രൈണമായ, ലിം ഗ മാറ്റം തുടങ്ങിയ വാക്കുകളില്‍ വിധികളിലും കോടതി വ്യ വഹാരങ്ങളിലും ഉപയോഗിക്കരുതെന്ന് ശൈ ലീ പുസ്തകം നിര്‍ദേശിക്കുന്നു. ബലാത്സംഗത്തിന് ഇരയാവുന്നവരെ ഇര എന്നോ അതിജീവിച്ചയാള്‍ എ ന്നോ അവരുടെ താ ത്പര്യപ്രകാരം പറയാം.
ശൈലീ പുസ്തകം സുപ്രീം
കോടതി വെബ് സൈറ്റില്‍
ശൈലീ പുസ്തകം സുപ്രീം കോടതി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.കല്‍ക്കട്ട ഹൈക്കോട തിയിലെ ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സമി തിയാണ് കൈപ്പുസ്തകം തയ്യാറാ ക്കിയത്. റിട്ടയേര്‍ഡ് ജസ്റ്റിസുമാരായ പ്രഭ ശ്രീദേവന്‍, ജസ്റ്റിസ് ഗീത മിത്തല്‍, നിലവില്‍ കൊല്‍ ക്ക ത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസില്‍ ഫാക്ക ല്‍റ്റി അംഗമായ പ്രൊഫസര്‍ ജുമാ സെന്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.