Breaking News

വേനൽ കനക്കുന്നു; സൗദിയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ, പൊരിവെയിലിൽ ജോലി വിലക്ക്

യാംബു : കടുത്ത വേനൽക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ, പൊരിവെയിലിൽ പുറംജോലികൾക്ക് കർശന നിയന്ത്രണങ്ങളോടെ സൗദി അറേബ്യയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ പ്രവേശിച്ചു. ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെയാണ് പുറത്ത് ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മനുഷ്യ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ നിയമം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ സാധുവായിരിക്കും. പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. നേരിട്ട് സൂര്യപ്രകാശം ഏറ്റെടുക്കേണ്ട ജോലി ചെയ്യുന്നവർക്കാണ് പ്രധാനമായും ഈ നിയന്ത്രണം ബാധകമാകുന്നത്.

നിയമലംഘകർക്ക് ശിക്ഷ ഉറപ്പ്
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും, തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ ആവിഷ്‌കരിച്ചത്.

തൊഴിലാളികളുടെ ആരോഗ്യമാണ് മുഖ്യലക്ഷ്യം
കടുത്ത ചൂടിൽ നിന്നുമുള്ള രോഗങ്ങളും അസ്വസ്ഥതകളും ഒഴിവാക്കാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നടപടി. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവുമാണ് സർക്കാരിന്റെ മുൻഗണന.

ചൂട് റെക്കോർഡ് താണ്ടുന്നു
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച്, കിഴക്കൻ പ്രവിശ്യകളിലും റിയാദ്, മക്ക, മദീന തുടങ്ങിയ ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുന്ന സാഹചര്യം തുടരുകയാണെന്നും, ജിസാൻ, അസീർ മേഖലകളിൽ ഇടിമിന്നലോടെയും മഴയ്ക്കും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ പ്രവചനം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.