ഗാസ : വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരാണ് മോചിതരായ ഇസ്രയേലികൾ. വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല. ഇതിനു പുറമേ ഇസ്രയേൽ സേനയിലെ വനിത അഗം ബെർഗറെ(20)യും മോചിപ്പിച്ചു. ഇതിനു പകരമായി ഇസ്രയേൽ 110 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുമെന്നാണ് വിവരം.
വടക്കൻ ഗാസയിലെ ജബാലിയയിലെ ദുരിതാശ്വാസ ക്യാംപുകൾക്ക് സമീപത്തു വച്ചാണ് അഗം ബർഗറിനെ റെഡ് ക്രോസിന് കൈമാറിയത്. മറ്റൊരു നഗരമായ ഖാൻ യുനീസിൽ വച്ചാണ് മറ്റുള്ളവരെ കൈമാറിയത്. രണ്ടിടത്തും വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ, ആദ്യ ആറാഴ്ചയ്ക്കുള്ളിൽ 33 ഇസ്രയേൽ തടവുകാരെ മോചിപ്പിക്കും. ഇതിനു പകരമായി 2,000 പലസ്തീൻ തടവുകാരെ ഇസ്രലേയും മോചിപ്പിക്കുമെന്നാണ് വ്യവസ്ഥ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.