പാലക്കാട് ആലത്തൂര്‍ കാവശേരി മണി (മണികണ്ഠന്‍- 50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈ കിട്ട് അഞ്ചോടെയാണ് അപകടം. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ ഉടമസ്ഥത യിലുള്ള വാഴാനി പുഴക്കരികിലെ നെല്‍പ്പാടത്തി നോട് ചേര്‍ന്ന് തെക്കേക്കര തെ ങ്ങും പറമ്പിലാണ് വെടി ക്കെട്ടുപുര പ്രവര്‍ത്തിച്ചിരുന്നത്
തൃശൂര്‍ :കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടത്തില്‍ പൊള്ളലേറ്റ് തൊഴിളാളി മരിച്ചു. പാല ക്കാട് ആലത്തൂര്‍ കാവശേരി മണി (മണികണ്ഠന്‍- 50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാ ണ് അപകടം.
സ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. വെടിക്കെട്ട്പുര ഉണ്ടായിരുന്നിട ത്ത് 20 മീറ്റര്‍ ആഴത്തില്‍ കുഴിയായി. സമീപത്തെ മരങ്ങള്‍ക്കും തീപിടിച്ചു. കുന്നംകുളം വരെയുള്ളയി ടങ്ങളില്‍ വീടിന്റെയും സ്‌കൂളുകളുടെയും ചില്ലും ഓടും തകര്‍ന്നു. ഇത്വീണ് പലര്‍ക്കും പരിക്കേറ്റു.
കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള വാഴാനി പുഴക്കരികിലെ നെല്‍പ്പാടത്തിനോട് ചേര്‍ന്ന് തെ ക്കേക്കര തെങ്ങും പറമ്പിലാണ് വെടിക്കെട്ടുപുര പ്രവര്‍ത്തിച്ചിരു ന്നത്. പ്രധാന വെടിക്കെട്ടുപുര തൊട്ടടു ത്തു ണ്ടായിരുന്നു. ഇവിടേക്ക് തീ പടരാത്തത് വന്‍ ദുരന്തം ഒഴിവാക്കി. കുണ്ടന്നൂര്‍ ശ്രീനിവാസനാണ് ലൈ സന്‍സി.മൊത്തം ആറു തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത്. അമിട്ടിനുള്ള മരുന്നും ഗുളികക ളും വെടിക്കെട്ട് പുരയ്ക്ക് പുറത്ത് ഉണക്കാനിട്ടിരുന്നു. വൈകിട്ട് ഇത് ചാക്കിലാക്കി കെട്ടി ഷെഡിനുള്ളിലേക്ക് വയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറി. കാരണം വ്യക്തമായിട്ടില്ല.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടന്നൂര്‍ സ്വദേശികളായ സ്ഥലം ഉടമ പുഴയ്ക്കല്‍ സുന്ദരാക്ഷന്‍, ലൈസന്‍സി കള്ളിവളപ്പി ല്‍ ശ്രീനിവാസന്‍ എന്നിവരെയാണ് കസ്റ്റ ഡിയിലെടുത്തത്. എക്‌സ്‌പ്ലോസീവ് നിയമ പ്രകാരമാണ് കേസെടുത്തത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.