റാസൽഖൈമ : പുതുവർഷാഘോഷ റിഹേഴ്സലിന്റെ ഭാഗമായി റാസൽഖൈമയിൽ ഗതാഗത നിയന്ത്രണം. കോവ് റൊട്ടാന ബ്രിജ്, എമിറേറ്റ്സ് റൗണ്ട് എബൗട്ട്, അൽഹംറ റൌണ്ട് എബൗട്ട്, യൂണിയൻ ബ്രിജ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിനാണ് നിയന്ത്രണം. ഇന്നലെ തുടങ്ങിയ ഗതാഗത നിയന്ത്രണം പുതുവർഷം വരെ തുടരും. പുതുവർഷത്തെ വരവേൽക്കാൻ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോൺ ഷോയുമാണ് ഒരുക്കിയിരിക്കുന്നത്.
എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം ആകാശത്ത് വരച്ചുകാട്ടുന്ന ഡ്രോൺ ഷോയ്ക്ക് അകമ്പടിയായുള്ള കരിമരുന്ന് പ്രയോഗം ലോക റെക്കോർഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ടും ഡ്രോൺ ഷോയും കാണാൻ റാസൽഖൈമയിലെ അൽമർജാൻ ഐലൻഡ് കേന്ദ്രീകരിച്ച് കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും പ്രത്യേക സൗകര്യമൊരുക്കും. പ്രവേശനം സൗജന്യം.
സ്കൈ മാജിക്കിന്റെ ഓർക്കസ്ട്ര പുതുവർഷപ്പുലരിയെ സംഗീതസാന്ദ്രമാക്കും. ഇതോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന ഒട്ടേറെ കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 20,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. അൽറംസിലെ പാർക്കിങിനു സമീപം ബാർബിക്യൂ, ക്യാംപ് ഫയർ എന്നിവയ്ക്കും സൗകര്യമുണ്ട്. ധായ പാർക്കിങിൽ കൂടാരം കെട്ടി രാത്രി താമസിക്കാം. ‘നമ്മുടെ കഥ ആകാശത്ത്’ എന്ന പ്രമേയത്തിൽ പ്രകൃതിയോടും പൈതൃകത്തോടും ഇണങ്ങും വിധത്തിലായിരിക്കും റാസൽഖൈമയുടെ ആഘോഷം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.