Home

വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അനുമതിയില്ല ; ചികിത്സ നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

വീണ് ഗുരുതരമായി പരിക്കേറ്റ വിദ്ധയ്ക്ക് കൊച്ചിയില്‍ ചികിത്സക്കെത്തിക്കാന്‍ എയര്‍ആംബുലന്‍സ് അനുവദിക്കാതെ ലക്ഷദ്വീപ് ഭരണ കൂടം. അമിനി ദ്വീപിലെ താമസക്കാരിയായ ബിപാത്തുവാണ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.

കൊച്ചി: വീണ് ഗുരുതരമായി പരിക്കേറ്റ വിദ്ധയ്ക്ക് കൊച്ചിയില്‍ ചികിത്സക്കെത്തിക്കാന്‍ എയര്‍ ആം ബുലന്‍സ് അനുവദിക്കാതെ ലക്ഷദ്വീപ് ഭരണ കൂടം. അമിനി ദ്വീപിലെ താമസക്കാരിയായ ബിപാ ത്തുവാണ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. വൈകുന്നേരം നാലുമണി യോടെ വീട്ടില്‍ വെച്ച് വീണ് പരിക്കേറ്റ വ്യദ്ധയെ ബന്ധുക്കള്‍ അമിനിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റ റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീഴ്ചയില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ ബീപാത്തുവിന് മികച്ച ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ലക്ഷദ്വീപ് ഭരണകൂടം എയര്‍ആംബുലന്‍സ് അനു വദിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. നാല് മണി മുതല്‍ എയര്‍ ആംബുലന്‍സിനായി ബന്ധു ക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലക്ഷദ്വീപ് അധികൃതര്‍ ഇതുവരെ കനിഞ്ഞില്ല.

ലക്ഷദ്വീപില്‍ പുതിയ പരിഷ്‌കാരത്തെ തുടര്‍ന്നാണ് ആംബുലന്‍സ് സഹായം വൈകുന്നതെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പരിക്കേറ്റ വ്യദ്ധക്ക് അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ ലക്ഷദ്വീപ് ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതുവ രെയും സംവിധാനമായിട്ടില്ല.

എയര്‍ആംബുലന്‍സ് അനുവദിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ നാലംഗ സമിതിയുടെ പരിശോധന പൂര്‍ത്തിയാകാത്തതാണ് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയാല്‍ അരമണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്ത്തിയാക്കി രോഗികളെ കൊച്ചിയിലെയോ കോഴിക്കോട്ടെയോ ആശുപത്രികളില്‍ എത്തിക്കുമായിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ എത്തിക്കേണ്ട രോഗികളുടെ കാര്യത്തില്‍ തീരു മാനമെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞ 24നാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഉത്തരവിട്ടിരുന്നു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗം മാത്രമേ മാറ്റാന്‍ സാധിക്കുകയുള്ളു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.