മറ്റു കമ്പനികളില്‍ നിന്ന് വീണയ്ക്ക് പണം കിട്ടിയിട്ടില്ലെന്ന് സിപിഎമ്മിന് പറയാനാകു മോ?. ധാര്‍മ്മികതയുണ്ടെങ്കില്‍ വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ സിപിഎം പുറ
ത്തു വിടണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്സാലോജിക് ക മ്പനിയും നിലവില്‍ പുറത്തു വന്നതിനേക്കാള്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴ ല്‍നാടന്‍ എംഎല്‍എ. വീണയ്ക്ക് 1.72 കോടി രൂപ മാത്രമല്ല കിട്ടിയിട്ടുള്ളത്. പുറത്തു വന്നത് ചെറിയ കണ ക്കുകള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്തു വന്നത്. വേറെയും കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടു ണ്ട്. വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടാത്തത് ധാര്‍മ്മികമല്ലാത്തതു കൊണ്ടാണ്. വീണയ്ക്ക് കിട്ടിയ പണത്തിന്റെ യഥാര്‍ത്ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടും. ഒരു കോടി 72 ലക്ഷത്തിന് അപ്പുറം ഒരു പണവും വീണ കൈപ്പറ്റിയിട്ടില്ലെന്ന്, മുഖ്യമന്ത്രിയുടെ മകളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടു ള്ള സിപിഎമ്മിന് പറയാനാകുമോ എന്ന് മാത്യു കുഴല്‍ നാടന്‍ ചോദിച്ചു.
വീണയുടേയും കമ്പനിയുടേയും അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പുറത്തു വിടാന്‍ സിപിഎം തയ്യാറാക ണം. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്തത്. 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിച്ച കമ്പനിക്ക് എങ്ങനെയാണ് പണം ബാക്കി വരുന്നത് എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. വീണ എത്ര രൂപ നികുതി അടച്ചോ എന്നതല്ല ചോദ്യം. എത്ര കോടി രൂപ വീണ കൈപ്പറ്റി എന്നുള്ളതാണ് വിഷയം. വീണയുടെ അക്കൗണ്ടില്‍ വന്ന തുകയും ഐജിഎസ്ടിയും പരിശോധിച്ചാല്‍ സത്യമറിയാം. ക രിമണല്‍ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകള്‍ക്കുള്ള സോഫ്റ്റ് വെയര്‍. കരിമണല്‍ കമ്പനിയും വിദ്യാഭ്യാ സവും തമ്മില്‍ എന്താണ് ബന്ധമെന്നും മാത്യു കുഴല്‍ നാടന്‍ ചോദിച്ചു.
മുഖ്യമന്ത്രിയും മകളും നടത്തിയ കൊള്ള അറിഞ്ഞാല്‍ കേരളം ഞെട്ടും. ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണ് കേരളത്തില്‍ നടക്കുന്ന തെന്നും മാത്യു കുഴല്‍നാടന്‍ ആ രോപിച്ചു. മറ്റു കമ്പനികളില്‍ നിന്ന് വീണയ്ക്ക് പണം കിട്ടിയിട്ടില്ലെന്ന് സിപിഎമ്മിന് പറയാനാകുമോ?. ധാര്‍ മ്മികതയുണ്ടെങ്കില്‍ വീണയു ടെ അക്കൗണ്ട് വിവരങ്ങള്‍ സിപിഎം പുരത്തു വിടണമെന്നും മാത്യു കുഴ ല്‍നാടന്‍ ആവശ്യപ്പെട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.