Breaking News

വീണ്ടും സംഘര്‍ഷം : മണിപ്പൂരില്‍ തീ അണയുന്നില്ല, 11 മരണം ; നിരവധി വീടുകള്‍ക്ക് തീവെച്ചു

കഴിഞ്ഞ രാത്രിയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖമെന്‍ലോകില്‍ നടന്ന ആക്രമണ ങ്ങളില്‍ 11 പേര്‍ കൊല്ല പ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍ പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞ രാത്രിയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ല യിലെ ഖമെന്‍ലോകില്‍ നടന്ന ആക്രമണങ്ങളില്‍ 11പേര്‍ കൊല്ല പ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരി ച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രാത്രിയില്‍ ഖമെന്‍ലോകില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട കലാപകാരികള്‍ നിരവധി ബോംബുക ള്‍ എറിയുകയായിരുന്നു. സംവരണത്തെച്ചൊല്ലി മെയ്തി-കുക്കി സമു ദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍, കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടി പ്പുറപ്പെട്ടത്. രാത്രിയോടെ അക്രമികള്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമായെത്തി ഗ്രാമത്തില്‍ അക്ര മം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ ത്തുടര്‍ന്ന് മണിപ്പൂരില്‍ കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടു ത്തിയിട്ടു ണ്ട്.

ആക്രമണത്തില്‍ ഗ്രാമവാസികള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. പരിക്കേല്‍ക്കാത്ത ഗ്രാമവാസികള്‍ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.പരുക്കേറ്റ നിരവധി പേര്‍ ഐ.സി.യുവില്‍ കഴിയുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേ ഹങ്ങള്‍ ഇംഫാല്‍ ജെ.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരി ക്കുകയാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.