Breaking News

വീണ്ടും ഞെട്ടിച്ച് ജിയോ; പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ചു.

യുഎഇ, കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ പോലുള്ള പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ട് പ്രത്യേക റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെട്ടതാണ് പുതിയ പ്ലാനുകള്‍. ഇന്‍കമിംഗ് എസ്എംഎസുകള്‍ പരിധിയില്ലാതെ യുഎഇയിലേക്കുള്ള പുതിയ പ്ലാനില്‍ ആസ്വദിക്കാം.
യുഎഇ, കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ പോലുള്ള പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ട് പ്രത്യേക റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെട്ടതാണ് പുതിയ പ്ലാനുകള്‍. ഇന്‍കമിംഗ് എസ്എംഎസുകള്‍ പരിധിയില്ലാതെ യുഎഇയിലേക്കുള്ള പുതിയ പ്ലാനില്‍ ആസ്വദിക്കാം.
ഔട്ട്‌ഗോയിംഗ് കോളുകളില്‍ സന്ദര്‍ശിച്ച രാജ്യത്തിനുള്ളിലെ ലോക്കല്‍ കോളുകളും ഇന്ത്യയിലേക്ക് തിരികെ വിളിക്കുന്നതും ഉള്‍പ്പെടുന്നു (തിരിച്ചു വിളിക്കുന്ന കോളുകളില്‍ ഇന്ത്യയിലേക്ക് വൈഫൈ കോളിംഗും ഉള്‍പ്പെടുന്നു). വൈഫൈ കോളിംഗ് ഉള്‍പ്പെടെ ഏത് രാജ്യത്തുനിന്നും ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം.
ഹൈ-സ്പീഡ് ഡാറ്റയും ലഭ്യമാകം. ഫെയര്‍ യൂസേജ് പോളിസിക്ക് (FUP) അപ്പുറം ഇത് ആസ്വദിക്കാം. അതായത് ദിവസത്തേക്കുള്ള നിങ്ങളുടെ ഡാറ്റ ക്വാട്ട തീര്‍ന്നതിന് ശേഷംവും പരിധിയില്ലാത്ത ഡാറ്റ 64 കെ.ബി.പി.എസ് വേഗതയില്‍ ആസ്വദിക്കാം.
അതേസമയം WiFi കോളിംഗ് വഴിയുള്ള ഔട്ട്ഗോയിംഗ് ലോക്കൽ, ROW(മറ്റ് രാജ്യങ്ങളിലേക്കുള്ള കോളുകൾ), എന്നിവ അനുവദനീയമല്ല.(കോളുകൾ/SMS ചെയ്യാൻ, നിങ്ങളുടെ ഡിവൈസിന്റെ ക്രമീകരണങ്ങളിൽ വൈഫൈ കോളിംഗ് മാത്രം പ്രവർത്തനരഹിതമാക്കുക.). റെസ്റ്റ് ഓഫ് ദി വേൾഡ് (ROW) കോളുകൾക്ക് സ്റ്റാൻഡേർഡ് പേ-ഗോ നിരക്കുകൾ ബാധകമായിരിക്കും.

898 രൂപ, 1598 രൂപ, 2998 രൂപ നിരക്കുകളിലാണ് യുഎഇ പാക്കുകൾ ലഭ്യമാകുന്നത്. രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പുതിയ പ്ലാനുകളിൽ കരീബിയൻ മേഖലയിലെ 24 രാജ്യങ്ങൾ ഉൾപ്പെടുന്നു. സൗജന്യമായി പരിധിയില്ലാത്ത ഇൻകമിംഗ് എസ്എംഎസുകൾ ഈ പ്ലാനിലും ആസ്വദിക്കാം. ഔട്ട്ഗോയിംഗ് കോളുകളിൽ രാജ്യത്തിനകത്തുള്ള ലോക്കൽ കോളുകളും ഇന്ത്യയിലേക്ക് തിരിച്ചുള്ള കോളുകളും ഉൾപ്പെടും. ഏത് രാജ്യത്തുനിന്നും വൈഫൈ കോളുകൾ ഉൾപ്പടെ ഇൻകമിംഗ് കോളുകൾ സ്വീകരിക്കാം. 3851 രൂപയുടെ പ്ലാനെടുത്താൽ അധിക ഇൻഫ്ളൈറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. 1671 രൂപ, 3851 രൂപ നിരക്കുകളിലാണ് കരിബിയൻ പ്ലാനുകൾ ലഭ്യമാകുക.

ഇത് കൂടാതെ യൂറോപ്പിലെ 32 രാജ്യങ്ങളിലേക്കുള്ളതാണ് മൂന്നാമത്തെ അന്താരാഷ്ട്ര പ്ലാൻ. ഇതിലും അൺലിമിറ്റഡ് എസ്എംഎസ് ആസ്വദിക്കാം. 2899 രൂപയുടെ യൂറോപ്പ് പ്ലാനിന്റെ കൂടെ അധിക ഇൻഫ്ളൈറ്റ് ആനുകൂല്യങ്ങൾ ലഭ്യമാകും. ഔട്ട്ഗോയിംഗ് കോളുകളിൽ രാജ്യത്തിനകത്തുള്ള കോളുകൾ ഇന്ത്യയിലേക്കുള്ള കോൾ ബാക്കും ഉൾപ്പെടും. ഏത് രാജ്യത്തുനിന്നും ഇൻകമിംഗ് കോളുകൾ സ്വീകരിക്കാം. ക്വാട്ട കഴിഞ്ഞും പരിധിയില്ലാതെ 64 കെബിപിഎസ് വേഗതയിൽ ഡാറ്റ ലഭ്യമാകുകയും ചെയ്യും. 2899 രൂപ നിരക്കിലാണ് യൂറോപ് പ്ലാൻ ലഭ്യമാകുക.
1551 രൂപ, 2851 രൂപ നിരക്കുകലിൽ തായ്‌ലൻഡ് പ്ലാനും, 1691 രൂപ, 2881 രൂപ നിരക്കിൽ കാനഡ പ്ലാനും, 898 രൂപ, 1291 രൂപ, 2891 രൂപ നിരക്കിൽ സൗദി അറേബ്യ പ്ലാനുകളും ലഭ്യമാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.