ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമത്തില്‍ മുറ്റമടിച്ചായിരുന്നു പ്രിയങ്കയുടെ മറുപടി. ലഖ്നൗവി നടുത്തുള്ള ലവകുശ് നഗറിലുള്ള ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രിയങ്ക ചൂലെടുത്തത്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കിയ പ്രവൃത്തിയെ പരിഹസിച്ച യോഗി ആ ദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാ ന്ധി. ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമ ത്തി ല്‍ മുറ്റമടിച്ചായിരുന്നു പ്രിയങ്കയുടെ മറുപടി. ലഖ്നൗവിനടുത്തുള്ള ലവകുശ് നഗറിലുള്ള ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രിയങ്ക ചൂലെടുത്തത്.
സ്ഥലത്തെ ദലിത് വീടുകളുടെ പരിസരങ്ങള്‍ അടിച്ചുവാരി വൃത്തിയാക്കി പ്രിയങ്ക. ആത്മാഭിമാനത്തി ന്റെ യും ലാളിത്യത്തിന്റെയും അടയാളമാണിതെന്ന് പ്രിയങ്ക യോഗിയുടെ പരിഹാസത്തോട് പ്രതികരിക്കു ക യും ചെയ്തിട്ടുണ്ട്. ദിവസവും കോടിക്കണക്കിനു സ്ത്രീകളാണ് ചൂലെടുത്ത് മുറ്റമടിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു. പ്രിയങ്ക മുറ്റ മടിക്കു ന്നതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ലഖിംപൂരിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം പൊലീസ് ഗസ്റ്റ് ഹൗസ് പ്രിയങ്ക ചൂലുപയോഗിച്ച് വൃത്തിയാക്കുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രിയങ്ക വൃത്തിയാക്കുന്നത് കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് യോഗി ആദിത്യനാഥ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
അതേസമയം കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാ ണാതെ പിന്‍മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യു.പി സര്‍ക്കാര്‍ മുട്ടുമടക്കുകയാ യിരു ന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശി ച്ചി രുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.