നാട്ടിലേക്ക് സാധനങ്ങള്‍ അയയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് നഷ്ടം, കമ്പനി ഉടമകള്‍ മുങ്ങി
ഫ്യുജെയ്‌റ : നാട്ടിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അയയ്ക്കാന്‍ ശ്രമിച്ചവര്‍ കമ്പളിക്കപ്പെട്ടു.
കാര്‍ഗോ കമ്പനിയുടെ ഉടമകള്‍ മുങ്ങിയതായി അറിഞ്ഞതോടെ സാധനങ്ങള്‍ ഏല്‍പ്പിച്ചവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ്.
ഫ്യുജെയ്‌റയിലെ ഡിബ്ബയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് പൊടുന്നനെ അടച്ചു പൂട്ടിയത്.
ഡോര്‍ടു ഡോര്‍ കാര്‍ഗോ എന്ന കമ്പനിയാണ് അടച്ചു പൂട്ടിയത്. നിരവധി പേര്‍ ഈ കമ്പനി വഴി സാമഗ്രികള്‍ അയയ്ക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ആറു മാസമായി നാട്ടിലേക്ക് സാധനങ്ങള്‍ അയച്ചിട്ടും ലഭിക്കാതെ ആളുകള്‍ എത്തുകയും ഒരോരോ ഒഴിവുകള്‍ പറഞ്ഞ് ഇവര്‍ ആളഉകളെ മടക്കി അയയ്ക്കുകയുമായിരുന്നു.
ലക്ഷക്കണക്കിന് ദിര്‍ഹം മൂല്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും തുണികള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയാണ് പ്രവാസികളായ മലയാളികള്‍ നാട്ടിലേക്ക് അയച്ചത്.
കമ്പനിയുടെ നടത്തിപ്പുകാരും മലയാളികളാണെന്നാണ് സൂചന. ഫ്യുജെയ്‌റ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ സ്‌പോണസര്‍ ആയിരുന്ന സ്വദേശിയെ പലരും സമീപിച്ചിട്ടുണ്ട്. രസീത് കാണിച്ചവര്‍ക്ക് കമ്പനിയുടെ ഗോഡൗണില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മടക്കി നല്‍കി.
ചുരുങ്ങിയ ചെലവില്‍ നാട്ടിലേക്ക് കാര്‍ഗോ അയയ്ക്കാമെന്ന മോഹന വാഗ്ദാനം നല്‍കിയാണ് ഇവര്‍ ആളുകളെ കമ്പളിപ്പിച്ചത്.
ഇതിനു മുമ്പും പലതവണ കാര്‍ഗോ കമ്പനികള്‍ ആളുകളെ ഇത്തരത്തില്‍ കമ്പളിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.