Columns

വീട്ടിലെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി ; പുതുപ്പള്ളിക്കാരുടെ മനസില്‍ സൈക്കിള്‍ ഓടിച്ച് നടന്ന പയ്യന്‍

സുധീര്‍ നാഥ്

പഴയ പുതുപ്പള്ളിക്കാരുടെ മനസില്‍ സൈക്കിള്‍ ഓടിച്ച് നടക്കുന്ന മെലിഞ്ഞ് മുടി വളര്‍ ത്തിയ പയ്യനാണ് ഇന്നും കുഞ്ഞൂ ഞ്ഞ്. 1957ല്‍ ഇഎംഎസ് നമ്പൂതി രിപ്പാടിന്റെ നേത്യത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന സമയം. സംസ്ഥാനത്ത് അതിരൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായ സമയം. സര്‍ക്കാര്‍ ആന്ധ്രയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരി വാങ്ങി. ഇതില്‍ വന്‍ അഴിമതി യുണ്ടെന്ന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്ര സ്സ് പാര്‍ട്ടി ആക്ഷേപം ഉന്നയിച്ചു. മന്ത്രിസഭയ്‌ക്കെതിരെ ആന്ധ്രാ അരി കുംഭകോണ പ്രശ്‌നം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ടി ഒ ബാവ സംസ്ഥാന പര്യടനം നടത്തി. അന്ന് പുതുപ്പള്ളിയില്‍ എത്തിയ ടി ഒ ബാവയ്ക്ക് മാലയിട്ട കൂട്ടത്തി ല്‍ കുഞ്ഞൂഞ്ഞും ഉണ്ടായിരുന്നു. ആദ്യമായി കോണ്‍ഗ്രസ്സ് വേദിയില്‍ ഉമ്മന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് കയറിയത് അന്നാണ്. വിമോചന സമരം കൊടുംമ്പിരി കൊണ്ടി രിക്കുന്ന കാലം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കുഞ്ഞൂ ഞ്ഞാണ് കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റ്. കുഞ്ഞൂഞ്ഞിന്റെ പിതാമഹന്‍ വി ജെ ഉമ്മന്‍ സ്ഥാപിച്ച യുപി സ്‌ക്കൂള്‍ തൊട്ടടുത്താണ്. അവിടുത്തെ സ്‌ക്കൂള്‍ മാനേജ രും ഹെഡ്മാഷുമാണ് പിതാവ് കെ.ടി. ചാണ്ടി. പിതാമഹന്റെ മരണശേഷം വി.ജെ. ഉമ്മന്‍ മെമ്മോറിയല്‍ യു പി സ്‌ക്കൂള്‍ എന്നാക്കി പേര്. അവിടെ സമരത്തിന് പിന്തു ണച്ച് ക്ലാസ് വിടണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞൂഞ്ഞും സംഘവും സ്‌ക്കൂളിലേയ്ക്ക് മാര്‍ച്ച് നടത്തി. ആരോ ഒരു വിരുതന്‍ കൂട്ടമണിയടിച്ചു. ഹെഡ്മാഷ് ചൂരലുമായി പുറത്ത് വന്നപ്പോള്‍ കണ്ടത് മകന്‍ നയിച്ച സമരക്കാരെ. പിതാവിനെ കണ്ടതോടെ സമര വീര്യം ചോര്‍ന്ന് കുഞ്ഞൂഞ്ഞ് മതില്‍ ചാടി. കുപ്പിച്ചില്ലിലേയ്ക്കാണ് ചാടിയത്. ചൂരല്‍ വലിച്ചെറിഞ്ഞ് പിതാവ് തന്നെ മകന്റെ രക്ഷയ്‌ക്കെത്തി. പിന്നീട് മകന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പിതാവ് ചൂരലുമായി തടസം നിന്നിട്ടില്ല.

ജല ഗതാഗതം സര്‍ക്കാര്‍ ദേശസാത്കരിച്ച് ജലഗതാഗത കോര്‍പ്പറേഷന്‍ രൂപീ കരിച്ചതോടെ ഒരണ (ആറ് പൈസ) ആയിരുന്ന കടത്ത് കൂലി പത്ത് പൈസായി കൂട്ടിയതിനെതിരെ വിദ്യാര്‍ത്ഥി സമരം തുടങ്ങി. കെഎസ്‌യു നേത്യത്വം കൊടുത്ത സമരം നയിച്ചത് സംസ്ഥാന നേതാവായിരുന്ന പത്തൊന്‍പതു വയസുള്ള എം.കെ രവീന്ദ്രന്‍ എന്ന വയലാര്‍ രവിയായിരുന്നു. ഒരണാ സമരത്തില്‍ സജ്ജീവമായിരുന്ന ഉമ്മന്‍ ചാണ്ടിയെ എല്ലാവരും ശ്രദ്ധിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നേത്യത്വ ഗുണം ഒരണ സമരത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏല്ലാവര്‍ക്കും ബോധ്യമായി. കെഎസ്‌യുവിന്റെ ഒന്‍പതാം സമ്മേളനം എറണാകുളത്ത് നടന്നപ്പോഴാണ് എ കെ ആന്റണി ഒഴിഞ്ഞ് അഞ്ചാമത്തെ കെഎസ്യു പ്രസിഡന്റായി ഉമ്മന്‍ ചാണ്ടി ചുമതല ഏറ്റത്.

1967 സെപ്തംബര്‍ 30ന് എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ വിദ്യാര്‍ ത്ഥികള്‍ പോലീസിനെതിരെ ചില ആരോപണങ്ങളുമായി പഠിപ്പുമുടക്കി. സമരം നയിച്ച വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി തേവര കവലയില്‍ എത്തിയപ്പോള്‍ അക്രാമാസക്തമായി. കവലയില്‍ ട്രാഫിക്ക് നിയന്ത്രിച്ച പോലീസുകാരന്റെ തൊപ്പി എടുത്ത് വിദ്യാര്‍ത്ഥികള്‍ കളി തുടങ്ങി. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് വന്ന പോലീസുകാര്‍ ലാത്തി വീശി. വിദ്യാര്‍ത്ഥികള്‍ ചിതറി ഓടി, ചിലര്‍ തൊട്ടടുത്ത ഹോട്ടലിലെ വിറക് ആയുധമാക്കി പ്രത്യാക്രമണം തുടങ്ങി. ഗുജറാത്തിയായ മുള്‍ജി എന്ന വിദ്യാര്‍ത്ഥി കാനയില്‍ വീണ് തലപൊട്ടി ചോര ഒലിച്ചു. എല്ലാം നേരില്‍ കണ്ട എന്‍.എന്‍. സത്യവ്യതന്‍ പിറ്റേന്ന് മാത്യഭൂമിയില്‍ ഒന്നാം പേജില്‍ വാര്‍ത്ത കൊടു ത്തു.  തല്ലു കൊണ്ടു വീണ മുള്‍ജിയുടെയും മറ്റ് മൂന്ന് പേരുടെയും പേരുകള്‍ വാര്‍ത്തയില്‍ സത്യവ്യതന്‍ എഴുതി യിരുന്നു. അന്ന് തന്നെ കൊച്ചിയില്‍ മുരളി എന്ന പയ്യന്‍ മരിച്ച വാര്‍ത്ത പ്രാദേശിക ലേഖകന്‍ നല്‍കിയിരുന്നു. രാത്രി പ്രൂഫ് നോക്കിയ വ്യക്തി സത്യവ്യതന്റെ വാര്‍ത്തയിലെ മുള്‍ജി എന്ന പേര് മുരളി എന്നാക്കി. പേജ് നോക്കിയ വ്യക്തി രണ്ട് വാര്‍ത്തയും ചേര്‍ത്ത് വായിച്ചു. അങ്ങിനെ അടി കൊള്ളാത്ത മുരളി അടി കൊണ്ട മുള്‍ജിയായി (മുരളിയായി). കെഎസ്യുവിന് അക്ഷരതെറ്റില്‍ നിന്ന് ആദ്യത്തെ രക്തസാക്ഷിയെ കിട്ടി. അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഉമ്മന്‍ ചാണ്ടി മുരളി സമരത്തിന് നേത്യത്വം നല്‍കി. ഉമ്മന്‍ ചാണ്ടിയെ ശക്തനായ രാഷ്ട്രീയ നേതാവാക്കു ന്നതിന് മുരളി സമരം കാരണമായി എന്ന് അദ്ദേഹം സമ്മതികുന്നു. (എന്‍.എന്‍.സത്യവ്യതന്റെ വാര്‍ത്ത വന്ന വഴി എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍)

പത്താമത് കെഎസ്‌യു സംസ്ഥാന സമ്മേളനം കോഴിക്കോട് ഉമ്മന്‍ ചാണ്ടിയുടെ നേത്യത്വത്തിലായിരുന്നു നടന്നത്. കോഴിക്കോട് ഡിസി ഓഫീസില്‍ താമസിച്ചാണ് അന്ന് സംസ്ഥാന സമ്മേളനത്തിന് ഉമ്മന്‍ ചാണ്ടി നേത്യത്വം നല്‍കിയത്. സമ്മേളനത്തിന് വേണ്ട നീലക്കൊടിക്കുള്ള തുണിക്കായി ഇടത്പക്ഷ പാര്‍ട്ടികളുടെ കടുത്ത അനുഭാവിയായ പ്രശസ്ത തുണി വ്യാപാരസ്ഥാപനമായ ബ്രിസ്റ്റ് ലാന്റ് ഉടമ അസീസിനെ കാണാന്‍ ഉമ്മന്‍ ചാണ്ടി പോയി. തുണിക്ക് കൊടുക്കാന്‍ ക്കൈയ്യില്‍ കുറച്ച് പണവും കരുതിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിനയം, ബഹുമാനം, സംസാര രീതി, എല്ലാം അസീസിന് നന്നായി ഇഷ്ട്ടപ്പെട്ടു. സമ്മേളനത്തിനുള്ള നീല കൊടിക്കുള്ള മുഴുവന്‍ തുണിയും ബ്രിസ്റ്റ് ലാന്റ് ഉടമ സൗജന്യമായി വരുത്തിച്ച് നല്‍കി. കോഴിക്കോട് പട്ടണത്തെ അങ്ങിനെ നീലകൊടികൊണ്ട് അതിവിപുലമായി അലങ്കരിച്ചു. ഒരാള്‍ക്ക് രണ്ട് വര്‍ഷം വരെ കെഎസ്യു പ്രസിഡന്റായി തുടരാം എന്നാണ് കെഎസ്യു സംഘടനയുടെ അലിഖിത നിയമം. നേത്യത്വത്തില്‍ ഒട്ടേറെ പേരുണ്ടായത് കൊണ്ട് എല്ലാവര്‍ക്കും സ്ഥാനങ്ങള്‍ ലഭിക്കേണ്ടതുണ്ട്. യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായ എ കെ ആന്റണിയും, വയലാര്‍ രവിയും, എ സി ഷന്‍മുഖദാസും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കടന്നപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കാന്‍ ധാരണയായി. ഇതറിഞ്ഞ പി.സി. ചാക്കോ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ എത്തി. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ അടവ് പ്രയോഗിച്ചു. പ്രസിഡന്റായി തുടരാന്‍ തീരുമാനിച്ച് മത്സരം ഒഴിവാക്കി. ആറ് മാസത്തിന് ശേഷം, ഒറ്റപ്പാലത്ത് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് വൈസ് പ്രസിഡന്റായിരുന്ന കടന്നപ്പള്ളിയെ കെഎസ്‌യുവിന്റെ പ്രസിഡന്റായി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ഉമ്മന്‍ ചാണ്ടി ഇന്നും കുഞ്ഞൂഞ്ഞായി അവിടെ തന്നെ ഉണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പ്രോട്ടോകോളില്ല. എല്ലാ ഞായറാഴ്ച്ചയും ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പതിവ് തെറ്റിക്കാതെ ഉമ്മന്‍ ചാണ്ടി എത്തും. 1970 മുതല്‍ എട്ട് തവണയാണ് തുടര്‍ച്ചയായി അദ്ദേഹം അവിടെ നിന്ന് ജയിക്കുന്നത്. ഇത്തവണയും അദ്ദേഹം പുതുപ്പള്ളിയില്‍ നിന്ന് ജനവിധി തേടുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.