Business

വി-ഗാര്‍ഡ്‌: നിക്ഷേപത്തിന്‌ അനുയോജ്യമായ കേരള കമ്പനി

കെ.അരവിന്ദ്‌

നേരിട്ട്‌ അറിയാവുന്നതും മനസിലാക്കാന്‍ സാധിക്കുന്നതുമായ ബിസിനസ്‌ ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നത്‌ ഒരു മികച്ച നിക്ഷേപ രീതിയാണെന്നാണ്‌ നിക്ഷേപഗുരുക്കള്‍ പറയുന്നത്‌. അങ്ങനെ നോക്കിയാല്‍ നമുക്ക്‌ എന്തുകൊണ്ടും പരിഗണിക്കാവുന്ന ഓഹരിയാണ്‌ വി-ഗാര്‍ഡ്‌. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും മനസിലാക്കാനാവും വിധം വളരെ ലളിതമാണ്‌. അവയുടെ വില്‍പ്പന നമുക്ക്‌ നേരിട്ട്‌ കണ്ടറിയാവുന്നതാണ്‌. സാമ്പത്തിക നിലയിലും മാനേജ്‌മെന്റിലും കമ്പനി ഏറെ മികച്ചു നില്‍ക്കുകയും ചെയ്യുന്നു.

കോവിഡ്‌ കാലം മറ്റു കമ്പനികളെ പോലെ വി-ഗാര്‍ഡിന്റെയും ബിസിനസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ബിസിനസ്‌ ഉടന്‍ പഴയതു പോലെ ആകാന്‍ സാധ്യതയുമില്ല. എന്നാല്‍ മറ്റ്‌ പല കമ്പനികള്‍ക്കും തുടര്‍ന്ന്‌ ബിസിനസ്‌ മുന്നോട്ടുകൊണ്ടുപോകുക തന്നെ പ്രയാസകരമായ സാഹചര്യത്തില്‍ വി-ഗാര്‍ഡിന്റെ സ്റ്റോറി അല്‍പ്പം വ്യത്യസ്‌തമാകാനാണ്‌ സാധ്യത. മികച്ച മഴ ഈ വര്‍ഷം കാര്‍ഷികോല്‍പ്പാദനം നല്ല നിലയിലാകുമെന്ന പ്രതീക്ഷയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. സ്വഭാവികമായും ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്റ്‌ മെച്ചപ്പെട്ടേക്കും. അതുകൊണ്ടുതന്നെ വി-ഗാര്‍ഡിന്റെ പമ്പുകള്‍, ഫാനുകള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ബിസിനസ്‌ മുന്നോട്ടുപോകും. അതേ സമയം എസി സ്റ്റെബിലൈസറുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഡിമാന്റ്‌ കുറഞ്ഞേക്കും. അടുത്ത കാലത്തായി എസി സ്റ്റെബിലൈസറുകളുടെ വിഭാഗത്തിന്‌ കമ്പനി പ്രാമുഖ്യം നല്‍കിയിരുന്നു.

പഴയതു പോലുള്ള ബിസിനസിലേക്ക്‌ ശക്തമായ തിരിച്ചുവരവൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ബിസിനസ്‌ തന്നെ ഇല്ലാതായ മറ്റ്‌ കമ്പനികളെ അപേക്ഷിച്ചു വി-ഗാര്‍ഡ്‌ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വെക്കാനുള്ള സാധ്യത ഏറെയാണ്‌.

വി-ഗാര്‍ഡിന്റെ ഏറ്റവും പ്രധാന സവിശേഷത ഒട്ടും കടബാധ്യതയില്ലാത്ത കമ്പനി എന്നതാണ്‌. കമ്പനിക്ക്‌ 857 കോടി രൂപയുടെ മിച്ചധനമുണ്ട്‌. അതില്‍ തന്നെ 85 കോടി രൂപ കാഷ്‌ ആയോ കാഷിന്‌ തുല്യമായോ തന്നെയുണ്ട്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ കാഷ്‌ ഈസ്‌ കിംഗ്‌ എന്ന ചൊല്ലിന്‌ വലിയ പ്രാധാന്യമുണ്ട്‌. കൈവശം മതിയായ മിച്ചധനമുള്ള കമ്പനികള്‍ക്ക്‌ മാത്രമേ ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനാകൂ. ആവശ്യമായ മിച്ചധനം കൈവശം വെച്ച്‌ ബിസിനസ്‌ ചെയ്യുന്ന രീതിയില്‍ ഇതുവരെ മുന്നോട്ടു പോയവര്‍ക്ക്‌ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനില്‍ക്കുക കുറച്ചു കൂടി എളുപ്പമാകും. അതുകൊണ്ടുതന്നെ വി-ഗാര്‍ഡ്‌ താരതമ്യേന സുരക്ഷിതമായ ഒരു ഓഹരിയാണ്‌.

കോര്‍പ്പറേറ്റ്‌ ഭരണ മികവിലും കമ്പനി ഏറെ മുന്നില്‍ നില്‍ക്കുന്നു. വി-ഗാര്‍ഡിന്റെ മാനേജ്‌മെന്റിന്റെ കാര്യപ്രാപ്‌തിയും സുതാര്യതയും സാമ്പത്തിക അച്ചടക്കവും പ്രശസ്‌തമാണ്‌. ആവശ്യമായ സമയത്ത്‌ ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യവല്‍ക്കരണം നടത്താനും വിപണി വിപുലീകരിക്കാനും കൃത്യമായ തന്ത്രങ്ങള്‍ മാനേജ്‌മെന്റ്‌ ആവിഷ്‌കരിക്കുന്നു.

നിലവില്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയുടെ 35 ശതമാനം താഴെയായാണ്‌ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌. ഓരോ ഇടിവിലും അക്യൂമലേറ്റ്‌ ചെയ്യാവുന്ന ഓഹരി ആണ്‌ വി-ഗാര്‍ഡ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.