Gulf

വിസ്മയക്കാഴ്ചകള്‍ക്ക് താല്‍ക്കാലിക വിട, ഗ്ലോബല്‍ വില്ലേജിന് തിരശ്ശീല വീഴുന്നു

2021 ഒക്ടോബര്‍ 26 ന് ആരംഭിച്ച ഗ്ലോബല്‍ വില്ലേജ് 194 ദിവസമാണ് ഇക്കുറി പ്രവര്‍ത്തിച്ചത്. ചരിത്രത്തിലാദ്യമായി ഈദ് പെരുന്നാള്‍ ഗ്ലോബല്‍ വില്ലേജില്‍ ആഘോഷിക്കുന്നതിനും ഏവരും സാക്ഷികളായി.

 

ദുബായ് : ലോകവൈവിധ്യങ്ങളെ ഒരു കൂടാരത്തില്‍ ഒരുമിപ്പിച്ച ദുബായ് ഗ്ലോബല്‍ വില്ലേജ് സീസണ്‍ 26 ന് സമാപനം.

ഇക്കുറി സമാപന ദിവസമായ ഞായറാഴ്ച പൊതു അവധിയാണ്. വൈകീട്ട് ആരംഭിക്കുന്ന സമാപന ചടങ്ങുകളില്‍ കരിമരുന്ന് കലാപ്രകടനവും ഉണ്ട്. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിക്കാന്‍ വന്‍ തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്.

കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം ഗ്ലോബല്‍ വില്ലേജിലേക്ക് ജനപ്രവാഹമായിരുന്നു. എക്‌സ്‌പോ 2020 നടക്കുന്നതിനാല്‍ ഇവിടം സന്ദര്‍ശിക്കാനെത്തിയ ടൂറിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ ഗ്ലോബല്‍ വില്ലേജും സന്ദര്‍ശിച്ചിരുന്നു.

ലോകത്തിലെ വിവിധ സംസ്‌കാരങ്ങളുടെ പ്രദര്‍ശന ശാലയായി മാറിയ ഗ്ലോബല്‍ വില്ലേജ്, ദുബായ് എന്ന വിസ്മയ നഗരത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.