കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമന ത്തില്‍ തനിക്ക് പങ്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബ ന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങള്‍ ഗ വര്‍ണര്‍ പുറത്തുവിട്ടു
തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് ത നിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. വി സി നിയമനുവുമായി ബന്ധപ്പെട്ട് നടപടികള്‍ തുടങ്ങിയത് മുഖ്യമന്ത്രിപിണറായി വിജയനും ഉന്നത വിദ്യാ ഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ചേര്‍ന്നാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വിഷയത്തില്‍ തന്റെ അഭിപ്രായം തേടാന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് നേരിട്ടെത്തിയെന്നും ഗവ ര്‍ണര്‍ പറഞ്ഞു. പുനര്‍നിയമനം ആവശ്യപ്പെട്ട് നവംബര്‍ 21ന് നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് ത ന്നെ സമീപിച്ചതായും വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനാണ് സര്‍ക്കാരിന് താ ത്പര്യമെന്ന് അറിയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിക്ക് ഒരാളെ നിര്‍ദേശിക്കാന്‍ അവകാശമുണ്ടന്ന് നിയമോപദേശത്തില്‍ പരാമര്‍ശിച്ചിരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കുന്ന വിഷയത്തില്‍ തനിക്ക് വ്യത്യസ്ത നിലപാടുണ്ടായിരു ന്നു. നിയമപരമായി ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് അന്നുതന്നെ സംശയം പ്രകടിപ്പിച്ചതാ യും അദ്ദേഹം പറയുന്നു. പുതിയ വിസിയെ നിയമിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് ന ടപടിക്രമങ്ങള്‍ മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ പുനര്‍നിയമനം നല്‍കിയാല്‍ അതിന് നിയമപരമായി സാധുതയുണ്ടോ എന്ന കാര്യമാണ് താന്‍ പ്രകടിപ്പിച്ചത്.
അതേസമയം വിസിയുടെ പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണറാണ് ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ ലോകായു ക്തയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് വിസിയുടെ പേര് നിര്‍ ദേശിക്കാനുണ്ടോയെന്ന് ചോദിച്ച് ഗവ ര്‍ണര്‍ സര്‍ക്കാരിനയച്ച കത്ത് ലോകായുക്തയില്‍ ഹാജരാക്കിയതുമാണ്. ഇതിന് മറുപടിയായാണ് മന്ത്രി പേര് നിര്‍ദ്ദേശിച്ചതെന്നും സര്‍ക്കാര്‍ ലോകായുക്തയില്‍ വ്യക്തമാക്കി. വിസി നിയമനത്തില്‍ ഉന്നത വിദ്യാ ഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശ ഇല്ലെന്നും നിര്‍ദേശം മാത്രമേയുള്ളുവെന്നും ലോകാ യുക്ത പറഞ്ഞിരുന്നു.
വിസി നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യ പ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു. ലോകാ യുക്തയുടെ പരാമര്‍ശം. വിസിയെ നിയമിക്കുന്നതില്‍ സമ്മര്‍ദം ഉണ്ടെങ്കില്‍ പുനര്‍നിയമനം ഗവര്‍ണര്‍ അംഗീകരിച്ചതെന്തിനെന്ന് ഉപലോകായുക്ത ചോദിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.