ദുബൈ: രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച മഴ ലഭിച്ചു. ദുബൈയിലും വടക്കൻ എമിറേറ്റുകളിലുമാണ് ഭേദപ്പെട്ട മഴ രേഖപ്പെടുത്തിയത്. ചില ഭാഗങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെയാണ് കനത്ത മഴ പെയ്തത്. പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞു. ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെയും വൈകുന്നേരവും മഴ ലഭിച്ചു. റാസൽഖൈമയിലെ ജബൽ ജെയ്സിൽ കനത്ത മഴയെ തുടർന്ന് വെള്ളം കുത്തിയൊലിച്ചു. ഇവിടെ ഞായറാഴ്ച പകൽ അഞ്ച് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ആലിപ്പഴത്തിന് സമാനമായ രീതിയിൽ പല ഭാഗങ്ങളിലും ചെറിയ മഞ്ഞുകട്ടകൾ വീഴുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ദേശീയ കാലാവസ്ഥ നിരീഷണകേന്ദ്രം വടക്ക്, കിഴക്ക്, തീര പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ചില ഭാഗങ്ങളിൽ 45കി.മീ വേഗത്തിൽ കാറ്റും വീശി. കനത്ത കാറ്റിൽ പൊടിയുയർന്നത് ചിലയിടങ്ങളിൽ ഗതാഗതത്തിന് ചെറിയ പ്രയാസം സൃഷ്ടിച്ചു. അറേബ്യൻ കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാണെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. അതേസമയം തിങ്കളാഴ്ച തെളിഞ്ഞ കാലാവസ്ഥായായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞിനും ഈർപ്പം വർധിക്കാനും സാധ്യതയുണ്ട്. ആഴ്ചകളുടെ ഇടവേളക്കു ശേഷമാണ് രാജ്യത്ത് കനത്ത മഴ ലഭിച്ചത്.
മസ്കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി…
ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ…
മദീന: മദീനയ്ക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ഭീമമായ അപകടത്തിൽ ടെലങ്കാനയിൽ…
യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു.…
അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.…
ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ…
This website uses cookies.