വിവാഹ വാഗ്ദാനം നല്‍കി വനിത ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് എസ്എ ച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊ ലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റ് കൂ ടിയാണ് സൈജു
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വനിത ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് എസ്എച്ച്ഒ ആ യിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊലീസ് ഓഫീസേഴ്‌സ് അ സോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് സൈജു.
ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന വനിത ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരി ചയത്തിലാകുന്നത്. വനിത ഡോക്ടര്‍ തന്റെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയാ യിരുന്ന സൈജുവിനെ പരിചയപ്പെട്ടത്.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാ തി. 2019ല്‍ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സര്‍ജറി കഴിഞ്ഞ സമ യമായതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു താനെന്നും വീട്ടിലെത്തിയ സൈജു ബലപ്രയോഗത്തി ലൂടെ പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. പുറത്ത് പറയരുതെന്ന് കാല് പിടിച്ച് യാചി ച്ചവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി തന്നെ വിവാഹം കഴിക്കാമെന്ന് സൈജു ഉറപ്പ് നല്‍കി. പിന്നീട് ഫോണിലൂടെ ബന്ധം തുടര്‍ന്നു. നിരന്തരമായുള്ള ഫോണ്‍ കോളും വീഡിയോ കോളും കാരണം ഭര്‍ത്താ വ് തന്നെ ഉപേക്ഷിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകര്‍ന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. സൈജുവിനെ വിശ്വസിച്ച് പണം നല്‍കിയതായും യുവതി പരാതിപ്പെട്ടു.
പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വീട്ടിലെത്തി വീണ്ടും ശാ രീരികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. കേസില്‍ പ്രതിയായ സൈജു അവധി യിലാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.