വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്നാട് സ്വദേ ശിനിയുടെ സത്യാ ഗ്രഹം
മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാ ഗ്രഹ സമരം. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്നാട് സ്വദേ ശിനിയുടെ സത്യാഗ്രഹം. നാല് ദിവസത്തെ സത്യാഗ്രഹത്തിന് ശേഷം തമിഴ്നാട് പൊലീസിന് പരാതി നല്‍ കാന്‍ യുവതി ചെന്നൈയിലേക്ക് മടങ്ങി.
വിവാഹ വാഗ്ദാനം നല്‍കി ചെന്നൈയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. യുവതി ജോലി ചെ യ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ട ലി ലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതി നിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി ഏഴ് മാസത്തോളം ഒന്നിച്ചു താ മസിച്ചു. പിന്നീട് യുവാവ് ചെന്നൈയില്‍ നിന്ന് മുങ്ങിയെന്നാണ് യുവതിയുടെ പരാതി.
നാല് ദിവസം മുന്‍പാണ് യുവതി യുവാവിന്റെ വീട്ടിലെത്തിയത്. വിവരമറിഞ്ഞതോടെ പണം നല്‍കി തി രിച്ചയക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി. പെണ്‍കുട്ടി വഴങ്ങാതെ വന്ന തോടെ വീട്ടുകാര്‍ വീട് പൂട്ടി അയല്‍പ ക്കത്തെ ബന്ധു വീട്ടിലേക്ക് മാറി. തുടര്‍ന്ന് യുവതി യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം തുടങ്ങി. പൊലീസ് സ്ഥലത്തെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ ചെന്നൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായി. നിയമ നട പടികളില്‍ എല്ലാ സഹായവും ചെയ്യാമെന്ന് മഞ്ചേരി പൊലീസും ഉറപ്പ് നല്‍കി. ഇതോടെ നാല് ദിവസ ത്തെ സത്യഗ്രഹം അവസാനിപ്പിച്ച് യുവതി ചെന്നൈയിലേക്ക് മടങ്ങി. വിഷയത്തില്‍ പ്രതികരിക്കാന്‍ യു വാവും ബന്ധുക്കളും തയ്യാറായില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.