വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 30000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു(35)വിനെ യാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 30000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീ ഷ് മധു(35)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം നിരവധി തവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവതിയെ കൈയൊഴിയു കയായിരുന്നു സരീഷ് മധു. ഇതേത്തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തി രുന്ന 24കാരിയായ യുവതിയെ പരിചയപ്പെട്ട പ്രതി പിന്നീട് നി രന്തരം ഫോണിലൂടെ സംസാരിക്കുകയും, വിവാഹ വാഗ്ദാനം നല്‍കുകയുമായിരുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡീ പ്പിച്ചു. തുടര്‍ന്നും നിരവ ധി തവണ ഇയാള്‍ യുവതിയെ പീഡിപ്പിച്ചു.എന്നാല്‍ വിവാഹ കാര്യം പറയുമ്പോ ഴെല്ലാം സരീഷ് മധു ഒഴിഞ്ഞു മാറാന്‍ തുടങ്ങി.
ഒടുവില്‍ യുവതിയുടെ നിരന്തരമായുള്ള ആവശ്യത്തെ തുടര്‍ന്ന് പ്രതി രക്ഷിതാക്കളുമായി യുവതിയുടെ വീട്ടിലെത്തി.എന്നാല്‍ 100 പവന്‍ സ്വര്‍ണവും ലക്ഷകണക്കിന് രൂ പയും സ്ത്രീധനമായി ആവശ്യപ്പെ ട്ടു. ഉ ള്ളതെല്ലാം വിറ്റിട്ട് 70 പവന്‍ സ്വര്‍ണം നല്‍കാമെന്ന് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചു. എന്നാല്‍ ഇത് സാ ധിക്കില്ലെന്നും വിവാഹം കഴിക്കാനാകില്ലെന്നുമുള്ള നിലപാടിലായിരുന്നു സരീഷ് മധു. ഇതേത്തുടര്‍ന്നാ ണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.