മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും എഐഎ ഡിഎംകെ നേതാവുമായ എം മണികണ്ഠനാണ് അറസ്റ്റിലായത്. രാമനാഥപു രത്തു നിന്നുള്ള പ്രമുഖ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനു യായിയുമാണ് എം. മണികണ്ഠന്‍
ചെന്നൈ: മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം മണി കണ്ഠനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തതു. വിവാ ഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് മണികണ്ഠനൊപ്പം താമസിച്ചിരുന്ന യുവതി യുടെ പരാതി. ബംഗളൂരുവില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈ ക്കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. രാമനാഥപുരത്തു നിന്നുള്ള പ്രമുഖ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമാണ് എം. മണികണ്ഠന്‍.
ഏതാനും മലേഷ്യന്‍-തമിഴ് സിനിമകളില്‍ അഭിനയിച്ച യുവതി മണികണ്ഠനൊപ്പമായിരുന്നു താമ സിച്ചിരുന്നത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ്ഭീഷണിപ്പെടുത്തുന്നതായും യുവതി ഒരുമാസം മുമ്പ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു യുവതിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപെടുന്നത്. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണിക ണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണി യായി. മന്ത്രിപദവിക്കു പ്രശ്നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനി ക്കലെത്തിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചെ ന്നാണ് യുവതിയുടെ പരാതി.
മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ ഷം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാന ത്തില്‍ നിന്നു പിന്‍മാറിയെന്നും യുവതി പറയുന്നു.
ബന്ധത്തില്‍ വിള്ളല്‍ വീണതോടെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തു പറ ഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണി പ്പെടു ത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറ ത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.