Home

വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വി ആര്യ(36)ആണ് പിടിയിലായത്

പത്തനംതിട്ട :പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് പ്രലോഭിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വി ആര്യ (36) ആണ് കോയിപ്രം പൊലിസിന്റെ പിടിയിലായത്.

2020 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കോയിപ്രം കട പ്ര സ്വദേശി അജിത് നല്‍കി യ പുനര്‍വിവാഹ പരസ്യം കണ്ട് ആര്യ ഫോ ണിലൂടെ ബന്ധപ്പെടുകയായിരുന്നു. യുവാവ് നല്‍കി്യ പുനര്‍ വിവാഹ കണ്ട് 2020 മെയ് നാല് മുതല്‍ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്ന് നിരന്തരം വി ളിച്ച യുവതി തന്റെ സഹോദരിക്ക് വിവാഹം കഴിക്കാന്‍ താ ല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം മേയ് 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയള വില്‍ അമ്മയുടെ ചികിത്സക്കെന്ന് പറ ഞ്ഞു പലതവണകളായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ത ട്ടിയെടുത്തെന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയ ത്. കൂടാതെ രണ്ട് പുതിയ മൊബൈ ല്‍ ഫോണും കൈക്കലാക്കി.

ചതി മനസിലാക്കിയ അജിത്, 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നല്‍കി. പരാതി പ്രകാരം കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തി. മൊബൈല്‍ ഫോണുക ളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അ ന്വേഷണ സംഘം ശേഖരിച്ചു. പണമി ടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു.

അന്വേഷണത്തില്‍ ആര്യയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ പേരു പറഞ്ഞു വിവാ ഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുക യായിരുന്നെന്നും തെളിഞ്ഞു. പിന്നീട് യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് പാല ക്കാട് കിഴക്കന്‍ചേരിയില്‍ ഉണ്ടെന്ന വി വരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് യുവതി പിടി യിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.