Home

വിവാഹിതയല്ലെങ്കില്‍ പിന്നെ എന്തിന് സിന്ദൂരം തൊടണം ; നസ്രത്ത് ജഹാനെതിരെ ചോദ്യശരങ്ങളുമായി ബിജെപി നേതാക്കള്‍

വിവാഹിതയായ സ്ത്രീയെന്ന നിലയിലാണ് നസ്രത്ത് ജഹാന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പറയുന്നു വിഹാഹം കഴിച്ചിട്ടില്ലെന്ന്. എന്നാല്‍, അവര്‍ സിന്ദൂരം തൊടുകയും പൂജകള്‍ നടത്തി തെരഞ്ഞടുപ്പില്‍ വിജയിക്കുകയും ചെയ്തുവെന്നും ദിലീപ് ഘോഷ് വിമര്‍ശിച്ചു

കൊല്‍ക്കത്ത : നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നസ്രത്ത് ജഹാനെതിരെ ബംഗാള്‍ ബിജെപി നേതാവ് ദിലീപ് ഘോഷ്. നിഖില്‍ ജെയിനുമായുള്ള വിവാഹത്തെകുറിച്ച് നസ്രറത്ത് ജ ഹാന്‍ പറയുന്നത് നുണയാണ്. അവര്‍ കള്ളം പറയുന്ന വ്യക്തിയാണെന്നും വിവാഹം കഴിക്കാത്ത അവര്‍ എന്തിനാണ് സിന്ദൂരം തൊടുന്നതെന്നും ദിലീപ് ഘോഷ് ആരാഞ്ഞു.

വിവാഹിതയായ സ്ത്രീയെന്ന നിലയിലാണ് നസ്രത്ത് ജഹാന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെ യ്തിട്ടുള്ളത്. ഇപ്പോള്‍ പറയുന്നു വിഹാഹം കഴിച്ചിട്ടില്ലെന്ന്. എന്നാല്‍, അവര്‍ സിന്ദൂരം തൊടുകയും പൂജകള്‍ നടത്തി തെരഞ്ഞടുപ്പില്‍ വിജയിക്കുകയും ചെയ്തുവെന്നും ദിലീപ് ഘോഷ് വിമര്‍ശിച്ചു.

അതേസമയം, നിഖില്‍ ജെയിനുമായുള്ള വിവാഹത്തെ കുറിച്ച് ടിഎംസി എംപിയായ നസ്രത്ത് ജഹാന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് നുണയായിരുന്നോ എന്ന് ചോദിച്ച് ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്തെത്തി.പാര്‍ലമെന്റ് രേഖകളില്‍ അവര്‍ നിഖില്‍ ജെയിനെ വിവാഹം കഴിച്ച തായാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ പറയുന്നു അവരുടെ വിവാഹത്തിന് ഇന്ത്യ യില്‍ നിയമ സാധുതയില്ലെന്ന്. അങ്ങനെയെങ്കില്‍ നസ്രത്ത് ജഹാന്‍ തന്റെ വിവാഹത്തെ കുറിച്ച പറഞ്ഞത് നുണയായിരുന്നോ എന്നും അമിത് മാളവ്യ ചോദിച്ചു.അവര്‍ ആരെ വിവാഹം കഴിക്കുന്നു വെന്നോ ആര്‍ക്കൊപ്പം ജീവിക്കുന്നുവെന്നോ എന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, അവര്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. നിഖില്‍ ജെയിനെ വിവാഹം കഴിച്ചതായി പാര്‍ലമെ ന്റ് രേഖകളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ പാര്‍ലമെന്റ് രേഖകളില്‍ പറഞ്ഞ ത് നുണയായിരുന്നോ – അമിത് മാളവ്യ ട്വീറ്ററിലൂടെ ആരാഞ്ഞു.

കഴിഞ്ഞ ദിവസം വിവാഹ ബന്ധം വേര്‍പെടുത്തലുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ നസ്രത്ത് ജഹാന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. നിഖിലുമായുള്ള തന്റെ വിവാഹം തുര്‍ക്കി നിയമപ്രകാരമാണെന്നും ഇന്ത്യയില്‍ അതിന് സാധുത യില്ലെ ന്നും നസ്രത്ത് ജഹാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസ്രത്ത് ജഹാനെതി രെ അമിത് മാല്‍വ്യ ചോദ്യ ശരങ്ങളുമായി രംഗതെത്തിയിരിക്കുന്നത്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.