23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു
മൈസൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് ജീവനൊടുക്കി. കാറിനക ത്ത് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടാ യിരുന്ന യുവതി പൊള്ളലേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും കത്തിക്കരിഞ്ഞ മൃ തദേഹമാണ് കണ്ടെത്തിയത്.
ചാമരാജനഗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാ ഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈ വറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു. വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ കാഞ്ചന ശ്രീ നിവാസനോട് അല്‍പ്പം കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തു ക്കള്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഗ്രാമത്തില്‍ ഇറക്കാമെന്ന് പറഞ്ഞ് ശ്രീനിവാസ് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാഗ്ദാനം സ്വീ കരിച്ച് കാറില്‍ കയറിയ കാഞ്ചനയെ കെന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കാറിനക ത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. കാറില്‍ നിന്ന് തീയുയരു ന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.