Home

വിവാഹഭ്യര്‍ഥന നിരസിച്ചതിന് സ്ഥാപനത്തില്‍ കഞ്ചാവ് വെച്ച് പ്രതികാരം ; മാസങ്ങള്‍ നീണ്ട നിയമപോരാട്ടം, സത്യം തെളിയിച്ച് യുവതി

ശോഭ വിശ്വനാഥിനെ പ്രതിയാക്കാന്‍ മുന്‍ സുഹൃത്താണ് കള്ളക്കേസുണ്ടാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി, നഗര ത്തിലെ സ്വകാര്യ ആശുപത്രി ഉടമയുടെ മകന്‍ ഹരീഷ് ഹരിദാസാണ് കള്ളക്കേസില്‍ കുടുക്കിയതെന്നാണ് കണ്ടെത്തല്‍

തിരുവനന്തപുരം : യുവസംരംഭകയുടെ ജില്ലയിലെ വസ്ത്രനിര്‍മാണ സ്ഥാപനമായ വീവേഴ്സ് വില്ലേ ജില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വഴിത്തിരിവ്. വിവാഹഭ്യര്‍ഥന നിരസിച്ചതിന് യു വതിയുടെ സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ച് യുവാവ് കേസില്‍പ്പെടു ത്തു കയായിരു ന്നുവെ ന്ന് പൊലീസ് കണ്ടെത്തി. സ്ഥാപനത്തിന്റെ ഉടമ ശോഭ വിശ്വനാഥിനെ പ്രതിയാക്കാന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രി ഉടമയുടെ മകന്‍ ഹരീഷ് ഹരിദാസാണ് കള്ളക്കേസില്‍ കുടുക്കിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

വീവേഴ്‌സ് വില്ലയുടെ ഉടമയായ ശോഭാ വിശ്വനാഥ് മാസങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയാണ് തന്റെ നിരപരാധിത്വം തെളിയിച്ചത്. ജനുവരി 21നാണ് വഴുതക്കാട് വീവേഴ്സ് വില്ലേജില്‍നിന്ന് 480 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ശോഭയെ അറസ്റ്റ് ചെയ്‌തെങ്കിലും അടുത്ത ദിവസം ജാമ്യത്തിലിറ ങ്ങിയിരുന്നു. നിരപരാധിയാണെന്നും കേസില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ശോഭ മുഖ്യമ ന്ത്രി പിണറായി വിജയന് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ഈ അന്വേഷണ ത്തിലാണ് വി വാഹഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ സുഹൃത്തായിരുന്ന ഹരീഷ് ഹരിദാസ് കുടുക്കിയ താണെന്ന് വ്യക്തമായത്.

സാമ്പത്തിക ക്രമക്കേടിന് സ്ഥാപനത്തില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന്റെ സഹായത്തോടെയാണ് കഞ്ചാവ് ഒളിപ്പിച്ചത്. പിന്നീട് വസ്ത്രസ്ഥാപനത്തില്‍ ലഹരി വില്‍പ്പന ഉണ്ടെന്ന് ഹരീഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ വിവേകും അറസ്റ്റി ലായി. ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി പുതിയ എഫ്ഐആറും കോടതിയില്‍ സമര്‍പ്പിച്ചു.

വിവാഹഭ്യര്‍ഥന നിരസിച്ചതിന് ഇങ്ങനെയൊരു പകവീട്ടല്‍ ശോഭയും പ്രതീക്ഷിച്ചില്ല. ശോഭയ്‌ക്കെ തിരായ കേസ് ഒഴിവാക്കിയ പൊലീസ് ഹരീഷി നെയും വിവേകിനെയും പ്രതി ചേര്‍ത്തു. ഹരീഷിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ബ്രിട്ടീഷ് പൗരത്വമുള്ള ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈ ക്കോടതി യെ സമീപിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ചാല്‍ ഹരീഷ് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ശോഭ പറയുന്നു.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.