വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളില്‍ സത്യമില്ല. പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേര്‍പിരിയുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ കൂട്ടായി തീരുമാനിക്കുമെന്നും മേതില്‍ ദേവിക
പാലക്കാട്: നടനും എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാ നിച്ചുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. എറണാകുളത്തുള്ള് വക്കീല്‍ വഴി നോട്ടീസ് അയച്ചെന്നും മേതില്‍ ദേവിക പറഞ്ഞു. ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും തീരു മാനം തീര്‍ത്തും വ്യക്തിപരമാണെന്നും ദേവിക വ്യക്തമാക്കി.
ലീഗല്‍ നോട്ടീസ് കൊടുത്തു എന്നത് സത്യമാണ്. മറ്റുകാര്യങ്ങളിലൊക്കെ തീരുമാനമായി വരുന്ന തേ യുള്ളു. ഇതൊന്നും അസാധാരണമായ കാ ര്യങ്ങളൊന്നും അല്ല. പരസ്പര ധാരണയുടെ അടിസ്ഥാന ത്തിലാണ് ബന്ധം വേര്‍പിരിയുന്നത്. തുടര്‍ന്നുള്ള കാര്യങ്ങളില്‍ കൂട്ടായി തീരുമാനിക്കു മെന്നും മേ തില്‍ ദേവിക പറഞ്ഞു. തങ്ങള്‍ രണ്ട് പേരും രണ്ട് തരം ആദര്‍ശമുള്ളവരാണ്. വിവാഹ മോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ല. പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണെന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുറത്തു പറയാന്‍ താത്പര്യമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.
‘എല്ലാ കുടുംബങ്ങളിലുമുണ്ടാകുന്നത് പോലെയുള്ള ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ആദര്‍ശ ങ്ങളിലും വ്യത്യാസമുണ്ട്. വ്യക്തിപരമായ കാര്യ മാണ്. പ്രത്യേകിച്ചും മുകേഷ് രാഷ്ട്രീയത്തില്‍ കൂടി യുള്ള ആളായതുകൊണ്ട് സമാധാനത്തില്‍ ഇത് തീരുമെന്നാണ് കരുതുന്നത്. രാഷ്ട്രീയത്തി ലേ ക്ക് വരാനുള്ള തീരുമാനം മുകേഷിന്റെയാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ വിവാഹമോചനം രാഷ്ട്രീയ മായി ഉപയോഗിക്കപ്പെടുമ്പോള്‍ അതിനെ നേരിടാന്‍ അദ്ദേഹം തയ്യാറായിരിക്കും എന്നാണ് തോന്നു ന്നത്. ഇതൊരു രാഷ്ട്രീയ വിവാദമായി മാറുന്നതിനോട് യോജിപ്പില്ല. അങ്ങനെ ചെയ്യരുത് എന്നാണ് പറയാനുള്ളത്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിന്റെ വിവാഹമോചനം സ്വാഭാവികമായും വിവാദമാ കും. അതില്‍ നമ്മുക്കൊന്നും ചെയ്യാനില്ല.
ഞാന്‍ പറയുന്ന രീതിയില്‍ പല കഥകളും സോഷ്യല്‍ മീഡിയയിലൊക്കെ വരുന്നുണ്ട്. ഞാന്‍ മുകേ ഷേട്ടനെ വിമര്‍ശിച്ചിട്ടില്ല. എനിക്ക് അതിന്റെ ആവശ്യവും ഇല്ല. അദ്ദേഹം ഒരു മോശപ്പെട്ട വ്യക്തിയാ ണ് എന്നൊന്നുമല്ല ലീഗല്‍ നോട്ടീസ് അയച്ചു എന്നതിന്റെ അര്‍ത്ഥം. കലാരംഗത്ത് നില്‍ക്കു ന്നയാളാ ണ് ഞാനും അതിനെയും ഇത് ബാധിക്കരുത് എന്നാണ് എന്റെ അഭിപ്രായം,’ മേതില്‍ ദേവിക പറ ഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.