ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇനി മാറ്റമില്ലെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവ സാനിപ്പിക്കുകയാണെന്നും കെപിസിസി അധ്യക്ഷ ന്‍ കെ സുധാകരന്‍ മാധ്യമങ്ങോട് പറഞ്ഞു. വിവാദം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ മുതിര്‍ന്ന നേതാ ക്കളുടെ പ്രതി കരണങ്ങള്‍ ഉചിതമാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നും പറ ഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കര്‍ശന നിര്‍ദേശം. ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇനി മാ റ്റമില്ലെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നും കെ സുധാകരന്‍ മാധ്യമ ങ്ങോട് പറഞ്ഞു. വിവാദം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ മുതിര്‍ന്ന നേതാ ക്കളുടെ പ്രതികരണങ്ങള്‍ ഉചിതമാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നും കൂട്ടിച്ചേര്‍ ത്തു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാ ണ്. അവര്‍ പാര്‍ട്ടിക്കു താങ്ങും തണലുമായി എ ന്നും ഉണ്ടാവണമെന്നാണ് ആഗ്രഹം. അത് അങ്ങ നെ തന്നെ തുടരുന്നതിനുള്ള സഹകരണം അവരോട് അഭ്യര്‍ഥിക്കുകയാണ് ചെയ്യുന്നതെന്ന് സു ധാകരന്‍ പറഞ്ഞു. കെപിസിസി പുനസംഘടനയ്ക്ക് കുറച്ചുകൂടി സമയം എടുക്കും. നേരത്തെ ഉണ്ടാ യിരുന്നതു പോലെ രണ്ടു ചേരിയും തരുന്ന പട്ടിക സംയോജിപ്പിച്ച് ഭാരവാഹികളെ പ്രഖ്യാപിക്കുന്ന രീതിയല്ല ഇപ്പോള്‍. കഴിവുള്ള ആളുകളെ കണ്ടെത്താന്‍ സമയമെടുക്കും- സുധാകരന്‍ വ്യക്തമാക്കി.
പാലക്കാട്ടെ എവി ഗോപിനാഥ് തനിക്ക് വളരെയധികം വ്യക്തിബന്ധമുള്ള നേതാവാണ്. അദ്ദേഹം ത ന്നെ കൈവിടുമെന്ന് കരുതുന്നില്ല. പാല ക്കാട്ടെ പാര്‍ട്ടിയിലുള്ള പ്രത്യേക സാഹചര്യം മൂലമാണ് ഗോ പിനാഥ് പാര്‍ട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചത്. അദ്ദേഹത്തെ സംസാരിച്ചു തിരികെ കൊണ്ടു വരാനാവുമെന്നാണ് പ്രതീക്ഷ.
അതേസമയം ഉമ്മന്‍ചാണ്ടി ഇന്നും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പട്ടിക സംബന്ധി ച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് താന്‍ പറഞ്ഞി ല്ലെ ന്നും, പ്രാഥമിക ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും അ ത് അപൂര്‍ണമായിരുന്നു എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. പ്രാഥമിക ചര്‍ച്ച കളില്‍ പല പേരുകളും ഉണ്ടായിരുന്നെന്നും താന്‍ പ്രത്യേകം ലിസ്റ്റ് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഡയറി പൊക്കിക്കാണിച്ചത് തെറ്റായെന്നും ഉമ്മന്‍ചാണ്ടി തു റന്നു പറഞ്ഞു.
ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്നായിരുന്ന കെ മുരളീധരന്റെ നിലപാട്. ഡയറി ഉയര്‍ത്തുന്നത് സുധാകരന്റെ ശൈലിയാണെന്നും അതില്‍ തെറ്റു കാണുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.