വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ. എം സൂസപാക്യം, ഡോ. തോമസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍ ഉപവാസമിരിക്കും.
തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ. എം സൂസപാക്യം, ഡോ. തോ മസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍ ഉപവാസമിരിക്കും. വലിയതുറ, കൊച്ചു തോപ്പ് ഇടവകകള്‍ ഇന്ന് പ്രതിഷേധത്തിന് നേതൃ ത്വം നല്കും.
എന്നാല്‍ സമരം സമാധാനപരമായി മതിയെന്നാണ് നിര്‍ദേശം. തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച് പഠന മെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സമരസമിതി വ്യക്തമാക്കി. തീരുമാന ങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നാണാവശ്യം.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഇടക്കാ ല ഉത്തരവ് ഇറക്കിയിരുന്നു. പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹാ യം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവു, പദ്ധതി തടസ്സ പ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.