വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാര്‍ നടത്തുന്നതെന്ന വി മര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തു ള്ള ഏജന്‍സികള്‍ സഹായിക്കു ന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ശി വന്‍കുട്ടി
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാറിനെതിരെ പ്രവര്‍ത്തി ക്കാന്‍ പുറത്തുള്ള ഏജന്‍സി കള്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പുരോഹിതന്മാര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിന് നിര്‍ബന്ധി ക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കേസില്‍ ബുന്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യത്തൊഴി ലാളികളാണ്. കേസ് നടത്താന്‍ ഏതെങ്കിലും പുരോഹിതര്‍ ഉണ്ടാകുമോ എന്നും വി. ശിവന്‍കുട്ടി ചോദി ച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം നല്‍കി പരിചയമുള്ള ഏതോ ശക്തികള്‍ ആക്രമണത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ സംശയമുള്ളവര്‍ ഉ ണ്ടെങ്കി ല്‍ അവരുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കി പാഠ്യപദ്ധതി അടിച്ചേല്‍ പ്പിക്കാന്‍ ഉദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്‍ കി. എല്ലാ ജില്ലകളിലും പോലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം. അവധിയിലുള്ള പൊലീസുകാര്‍ തിരിച്ചെത്തണം എന്നും നിര്‍ദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനു ക ള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുഴുവന്‍ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷി ക്കണം എന്നാണ് എഡിജിപിയുടെ നിര്‍ദ്ദേശം.
അതിനിടെ, സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്‍ നിശാന്തിനിയെ സെപ്ഷ്യല്‍ ഓഫീസറാ ക്കി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അവധി റദ്ദാക്കി തിരിച്ചെത്താന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ നിര്‍ത്തിയാണ് വിഴിഞ്ഞത്തെ പ്രത്യേക സു രക്ഷ. ഡിഐജി ആര്‍ നിശാന്തിനിയെ വിഴിഞ്ഞം സ്പെഷ്യല്‍ പോലീസ് ഓഫീറാക്കി നിയമി ച്ചു. നാല് എസ്പിമാരും അസി. കമ്മീഷണര്‍മാരും അടങ്ങുന്ന പ്രത്യേക സംഘവമുണ്ട്. ക്രമസമാധാന പാലനത്തി നൊപ്പം ഇതേവരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണവും ഈ സംഘത്തിനായിരിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.