വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ ധ്രുവീക രണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പൊലീസിന്റെ എഫ്ഐ ആര്‍. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ക്കിടയില്‍ ചേരിതിരിവിന് ശ്രമിച്ചു. മന്ത്രി വി അ ബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോ പിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്ഐ ആറില്‍ പറയുന്നു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പൊലീസി ന്റെ എഫ്ഐആര്‍. ക്രിസ്ത്യന്‍-മു സ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവിന് ശ്രമിച്ചു. മന്ത്രി വി അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യ മിട്ടെന്നും എഫ്ഐആറില്‍ പറയുന്നു.
മതത്തിന്റെയും വംശത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. ആളുകളെ പ്രകോപിപ്പിച്ച് സമാധാനലംഘനം ഉണ്ടാക്കാനായിരുന്നു ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂ സ് ശ്രമിച്ചതെന്നും എ ഫ്ഐആറില്‍ കുറ്റപ്പെടുത്തുന്നു. വിവാദ പ്രസംഗത്തില്‍ ഫാദര്‍ ഡിക്രൂസിനെതിരെ പൊലീസ് കേസെ ടുത്തിരുന്നു. പ്രസംഗത്തില്‍ ഫാദര്‍ തിയോഡേ ഷ്യസ് ഡിക്രൂസും ലത്തീന്‍ അതിരൂപയും ഇന്നലെ ക്ഷ മാപണം നടത്തിയിരുന്നു.
അതിനിടെ, തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോക്കെതിരെ വിഴിഞ്ഞം പൊലീസ് രണ്ടു കേസുകള്‍ കൂടി രജി സ്റ്റര്‍ ചെയ്തു. ഇന്നലെ വിഴിഞ്ഞം തുറ മുഖത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തത്. തുറമുഖത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തി യതാണ് രണ്ടാമത്തെ കേസ്. രണ്ടു കേസുകളിലും ബിഷപ്പ് തോമസ് നെറ്റോയാണ് ഒന്നാം പ്രതി.
വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കും, സംഘടന സം സ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്കും എതിരെ പൊലീസ് കേസെടുത്തു. കെപി ശശികലയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700 പേരെ പ്രതികളാക്കിയിട്ടുണ്ട്. മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ശക്തമായ നടപടിയെന്ന് ഡിജിപി അനില്‍ കാന്ത് പറഞ്ഞു. സംഘര്‍ഷവു മായി ബന്ധപ്പെട്ട കേസ് സമയബന്ധിതമായി പരിശോധിക്കും. പൊ ലീസുകാര്‍ക്കെതിരെ ആക്രമണം നട ത്തിയവരെ കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ഗൂഢാലോചനയിലും അന്വേഷണം നട ക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം സംഘര്‍ഷത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.