Home

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ട്; സിപിഎം മുഖപത്രം

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഎം മുഖപത്രം ദേശാഭി മാനി. കലാപം ആഗ്രഹിക്കുന്നതവും അല്ലാത്തവരുമെന്ന നിലയില്‍ സമരക്കാര്‍ രണ്ട് തട്ടിലായി. വിമോചന സമരത്തി ന്റെ പാഠപുസ്തകം ചിലരുടെ കൈയ്യിലുണ്ടെന്ന് സംശ യിക്കേണ്ടിയിരിക്കുന്നതെന്നും ചര്‍ച്ചകളില്‍ തീരു മാനമറിയിക്കാമെന്ന് പറഞ്ഞ് പിരിയു ന്ന സമര നേതാക്കള്‍ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്തെ ത്തുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

മുഖപ്രസംഗത്തില്‍ നിന്ന്:

തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ വ്യക്തികളും സം ഘടനകളും പ്രതിഷേധത്തിന്റെയും സമരത്തിന്റെയും വഴി തെര ഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, സ്ഥാപിത താല്‍പ്പ ര്യക്കാ രുടെ കൈയിലെ ആയുധമായി ആരു മാറിയാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ല. വിഴിഞ്ഞം തുറമുഖത്തി നെതിരായ പ്രക്ഷോഭം 100 ദിവസം എത്തിയപ്പോള്‍ വ്യാപക അക്രമങ്ങളി ലേക്ക് തിരിഞ്ഞത് ചില ഉ ദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം. കുറച്ചുനാളായി സമരത്തിന് അവര്‍ ആഗ്രഹിക്കും വിധം വാര്‍ത്താപ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ് കലാപസമാന അവ സ്ഥയുണ്ടാക്കിയത്.

പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമ മാണ് അഴിച്ചുവിട്ടതും. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവു മില്ലാതെയായിരുന്നു അഴി ഞ്ഞാട്ടം. വൈദികരടക്കമുള്ളവരാണ് നേതൃത്വത്തില്‍ ഉണ്ടായതെന്നതും ഗൗരവതരമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ അതില്‍ ഭാഗഭാക്കാകുകയുംചെയ്തു. വനിതാമാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ അശ്ലീല പരാ മര്‍ശങ്ങള്‍ ഉണ്ടായതും നീതീകരിക്കാവുന്നതല്ല. തെറിയഭിഷേകവും തരംതാണ മുദ്രാവാക്യങ്ങളും അന്തരീക്ഷം മലിനമാക്കി. ‘വിമോചന’ സമരത്തിന്റെ പാഠപുസ്തകം ചിലര്‍ ഇപ്പോഴും കൈയില്‍ കരു തുന്നുണ്ടോയെന്ന സംശയം ഉയര്‍ത്തുന്നതാണ് സംഭവഗതികള്‍. അതിന്റെ നായകരി ലൊരാളായ ഫാ. ജോസഫ് വടക്കന്‍ ‘എന്റെ കുതിപ്പും കിതപ്പും’ ആത്മകഥയില്‍ അക്കാലത്തെ വഴിവിട്ടരീതികള്‍ സംബന്ധിച്ച് ഏറ്റുപറയാന്‍ നിര്‍ബന്ധിതനായത് മറക്കാതിരിക്കാം.

സംഘര്‍ഷദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ യുണ്ടായ അക്രമം. ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയും കാമറാമാന്മാരെയും ഭീ ഷണിപ്പെടുത്താനും കൈ യേറ്റം ചെയ്യാനും തുനിഞ്ഞു. കല്ലേറില്‍ 24 ന്യൂസിന്റെ ഡ്രൈവര്‍ക്ക് തലയ്ക്കു പരിക്കേറ്റു. അതിരുവിട്ട പ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്‍വലി യേണ്ടിവന്നു. മുല്ലൂര്‍ വിഴിഞ്ഞം കവാടങ്ങള്‍, മുതലപ്പൊഴി എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മുല്ലൂരിലെ പ്രധാന കവാടത്തിന്റെ താഴ് തകര്‍ത്തവര്‍ പദ്ധ തി പ്രദേശത്തേക്ക് ഇരച്ചുകയറി. കടലില്‍ വള്ളം കത്തിച്ചു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കു കയും രണ്ട് ബാരിക്കേഡ് കടലില്‍ തള്ളുകയുംചെയ്തു. തുറമുഖ നിര്‍മാണം തടയരുതെന്ന ഹൈ ക്കോടതി വിധി നിലനില്‍ക്കെയാണ് പദ്ധതിപ്രദേശത്ത് അന്യായമായി കടന്നുള്ള ഉറഞ്ഞുതുള്ളല്‍.

കലാപ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ സമര വും വിശദീകരണ പരിപാടികളും ശക്തിയാര്‍ജിക്കുകയാണ്. ആ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കു ന്നതാണ് വിഴിഞ്ഞം സമരക്കാരെ പ്രകോപിപ്പിച്ചത്. അക്രമത്തിനു പിന്നിലെ ഗൂഢാലോചനയെ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കയാണ്. ഏഴ് ആവശ്യ മുന്നയിച്ചാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 30നു സമരം ആരംഭിച്ചത്. ഫിഷറീസ് തുറമുഖ മന്ത്രിമാരുടെ ഉപസമിതി പലവട്ടം പ്രക്ഷോഭകരുമായി ചര്‍ച്ച നട ത്തി.

ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാ ഴ്ചയുമുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സമവായത്തിന് മുന്നിട്ടിറ ങ്ങി. എന്നിട്ടും ഒത്തുതീര്‍പ്പിന് തയ്യാറാകാത്തത് ദുരുപദിഷ്ടമാണ്. അതേസമയം, പ്രതിപക്ഷം നിരു ത്തരവാദപര രാഷ്ട്രീയമാണ് പയറ്റുന്നത്. വസ്തുതകള്‍ മുഖവിലയ്ക്കെടുക്കാതെ എല്‍ഡിഎഫ് സര്‍ക്കാ രിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണ്.

ഇത്തരം വസ്തുതകള്‍ സംശയരഹിതമായി തെളിയിക്കുന്നത് സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെ ന്നാണ്.തുറമുഖ നിര്‍മാണം നിര്‍ത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന ആവശ്യമൊഴി കെ മറ്റ് ആറെണ്ണവും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. പദ്ധതി നിര്‍ത്തണമെന്ന നിര്‍ദേശം നട പ്പാക്കാനാകാത്തതാണെന്ന് പലപ്രാവശ്യം നട ത്തിയ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

പക്ഷേ, ചര്‍ച്ചകളില്‍ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞുപിരിയുന്ന നേതാക്കള്‍ ആക്രോശങ്ങ ളോടെ വീണ്ടും സമരമുഖത്ത് സാന്നിധ്യമറിയിക്കുകയാണ്. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്ത വരുമെന്ന നിലയില്‍ സമരക്കാര്‍ രണ്ട് തട്ടിലായിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ നടപടിക്കൊപ്പംനിന്ന് സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം; ഒപ്പം കലാ പനീക്കങ്ങളില്‍നിന്ന് ഉടന്‍ പിന്തിരിയേണ്ടതുമുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.