Breaking News

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി ; മുഖ്യമന്ത്രിയുമായി നടത്തിയ സമവായ ചര്‍ച്ച വിജയം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം പിന്‍വലിച്ചതായി സമരസമിതി.മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം പിന്‍വലിച്ചതായി സമരസമിതി.മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചര്‍ച്ച യിലാണ് തീരുമാനം. 140-ാം ദിവസമാണ് സമരം ഒത്തുതീര്‍പ്പായത്. പോര്‍ട്ട് നിര്‍മിക്കരുതെന്ന് പറഞ്ഞി ട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സമരസമിതി ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. സമ രം ഒത്തുതീര്‍പ്പാക്കാന്‍ സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് ഒഴികെ ബാക്കിയെല്ലാം അം ഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് തത്കാലം പിന്മാറാന്‍ തീരു മാനിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

140 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍, മന്ത്രിസഭാ ഉപസമിതിയുമായി വിഴിഞ്ഞം സമര സമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു മുഖ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍ തന്നെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയിലെത്തിയിരു ന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയു മായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തുകയായിരുന്നു.

ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതി യോഗം ചേര്‍ന്ന് നാല് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. വാടക 8, 000 ആയി ഉയര്‍ത്തണമെന്നതായിരുന്നു ഒന്നാമത്തെ നിര്‍ദ്ദേശം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതായി ഫാ. യൂജിന്‍ പെരേര പറഞ്ഞു. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണം, അദാനി ഫണ്ട് വേണ്ടെന്നായിരുന്നു സമ രക്കാരുടെ നിലപാട്. ഇ തും സര്‍ക്കാര്‍ അംഗീകരിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.