വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണത്തെ എതിര്‍ത്തുള്ള സര്‍ക്കുലര്‍ അതിരൂപതയ്ക്ക് കീഴി ലെ സഭകളില്‍ വായിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണത്തെ എതിര്‍ത്തുള്ള സര്‍ക്കുലര്‍ അതിരൂപതയ്ക്ക് കീഴിലെ സഭകളില്‍ വാ യിച്ചു. സമരം ശക്തമാക്കുമെന്നും വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ജാ ഗ്രത വേണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
അതേസമയം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അ ക്രമങ്ങളില്‍ പൊലീസ് കേസെടുത്തു. തുറമുഖ പദ്ധതിയെ എതിര്‍ക്കു ന്ന സമരസമിതിക്കും, തുറമുഖ ത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെ യ്തത്.
ലത്തീന്‍ അതിരൂപത മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരും കേസില്‍ പ്രതി കളാണ്. വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തുറ മുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്. ലഭി ക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു.
അതേസമയം, സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കോടതി വിധിവരുന്ന തു കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സമരക്കാരുടെ ആവശ്യങ്ങ ളെല്ലാം അംഗീകരിച്ചെന്ന് സര്‍ക്കാര്‍ വൃ ത്തങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഴിന ആവശ്യങ്ങളില്‍ ഒന്നില്‍പോലും രേ ഖാമൂലം ഉറപ്പ് ലഭിച്ചിട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.