Breaking News

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല; സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു’: മന്ത്രി

വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്നും തുറമുഖ സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്നും തുറമഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് : വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്നും തുറമുഖ സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെ ന്നും തുറമഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന പദ്ധതി നിര്‍ത്തിവെക്കില്ല. ഇതൊഴികെ മറ്റാവശ്യങ്ങളി ല്‍ ഇന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി വ്യക്തമാക്കി.വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന രൂപതയുടെ ആവശ്യത്തോട് പ്രതികരിക്കുക യായിരുന്നു മന്ത്രി.

ഏഴു ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. ഏതൊരു സമരത്തിലും ഉന്നയിക്കു ന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാറില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെടു ന്ന തോടെ, സമന്വയത്തിലൂടെ സമരം നിര്‍ത്തിവെക്കുകയാണ് പതിവ്. സമരക്കാര്‍ ഉന്നയിച്ച ഏഴ് ഡിമാന്‍ ഡു കളില്‍ അഞ്ചും സര്‍ക്കാര്‍ അം ഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയും ചെയ്തു. പിന്നീട് ഓരോ രോ പുതിയ ഡിമാന്‍ഡുകളുമായി സമരക്കാര്‍ മുന്നോട്ടു വരികയാ ണ് ചെയ്തത്. ചര്‍ച്ച നടത്തുമ്പോള്‍ ആ ലോചിച്ച് പറയാമെന്ന് പറഞ്ഞ് പോകുകയും പിന്നീട് അറിയിക്കാറുമില്ല. സര്‍ക്കാര്‍ എന്ന നിലയില്‍ ആരെ യും പ്രയാസപ്പെടുത്തരുത് എന്ന നിലയ്ക്ക് പരമാവധി ക്ഷമയുടെ നെല്ലിപ്പടി വരെ കാണുന്ന അവസ്ഥയിലേ ക്ക് നിന്നു കൊടുത്തിട്ടുണ്ട്.

ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണ് രൂപതയെങ്കില്‍ ഹൈകോടതി നിര്‍ദേശം പാലിക്കണമായിരുന്നു. തുറമുഖ പദ്ധതി പ്രദേശത്തെ നിര്‍മാണത്തിന് തടസം നില്‍ക്കില്ലെ ന്ന് രൂപത ഉറപ്പ് നല്‍കിയതാണ്. പദ്ധ തി നിര്‍ത്തണമെന്ന രൂപതയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല. ഹൈക്കോടതി വിധി വന്ന ശേ ഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസിനെ കൈയ്യേറ്റം ചെയ്യുക, പൊലീസ് സ്റ്റേഷന്‍ അക്രമിക്കുക, മറ്റ് മതവിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കുക എന്നിവ ആര്‍ക്കും അംഗീകരി ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.