വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതാ അധികൃതരുമായി മുഖ്യ മ ന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയും പരാജയം. വിഴിഞ്ഞം തുറമുഖ പദ്ധതി ക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. തുറമുഖ നിര്‍മാണ ത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. സമര ക്കാരില്‍ നിന്ന് സംരക്ഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയും പരാജയം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതി രെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാ നാകില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.
ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമാണ് ചര്‍ച്ചയില്‍ പ ങ്കെടുത്തത്. ക്ലിഫ് ഹൗസില്‍ വൈകീട്ട് മൂന്ന് മണിക്കായിരുന്നു ചര്‍ച്ച. ഫി ഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നട ത്തിയത്.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് പത്താം ദിവസവും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറി. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലി യവേളി, കൊച്ചുവേളി ഇട വകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്.
രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീ സ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി നിര്‍ത്തിവെച്ച് പ ഠനം നടത്താതെ പ്രതി ഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
അതേസമയം തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതി യെ സമീപിച്ചു. സമരക്കാരില്‍ നിന്ന് സംരക്ഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. സമരം തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്നും ഹരജിയില്‍ പറഞ്ഞിട്ടുണ്ട്.
സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുറമുഖ നിര്‍മാ ണം നിര്‍ത്തിവെക്കാനാകില്ലെന്ന് മന്ത്രിമാര്‍ സമരക്കാരെ അറിയിച്ചു. ഇതോടെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി. തുടര്‍ന്ന് മന്ത്രിതല ചര്‍ച്ച സമവായത്തിലെത്താതെ പിരിയുക യായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.