വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്ക് കേന്ദ്ര പരി സ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. തുറമുഖം യാഥാര്‍ഥ്യ മാകുന്നതോടെ ചരക്കുനീക്കത്തില്‍ മുഖ്യപങ്കുവഹിക്കുന്ന റെയില്‍ ലൈന്‍ പദ്ധതി യാണ് സാങ്കേതികത ചൂണ്ടിക്കാട്ടി കേന്ദ്രം നിരസിച്ചത്
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. തുറമുഖം യാഥാര്‍ഥ്യമാകുന്ന തോടെ ചരക്കുനീക്കത്തില്‍ മുഖ്യപങ്കുവഹിക്കുന്ന റെയില്‍ ലൈന്‍ പദ്ധതിയാണ് സാങ്കേതികത ചൂ ണ്ടിക്കാട്ടി കേന്ദ്രം നിരസിച്ചത്. ചിലര്‍ അയച്ച പരാതികളും ഇതിനായി പരിഗണിച്ചു. കൊങ്കണ്‍ റെയി ല്‍വേയാണ് ബാലരാമപുരം മുതല്‍ വിഴിഞ്ഞം വരെയുള്ള 10.07 കിലോ മീറ്റര്‍ തുരങ്ക പാതയുടെ വി ശദ പദ്ധതിരേഖ ( ഡിപിആര്‍)തയ്യാറാക്കിയത്. ഡിപിആര്‍ അംഗീകരിച്ചതായി ഫെബ്രുവരിയില്‍ റെ യില്‍ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
2014ല്‍ വിഴിഞ്ഞത്തേക്ക് സാധാരണ റെയില്‍പ്പാതയ്ക്ക് അനുമതി ലഭിച്ചിരുന്നു. കൂടുതല്‍ ഭൂമി ഏറ്റെ ടുക്കേണ്ടി വരുന്നതിനാല്‍ ബദല്‍ പാതയെക്കുറിച്ച് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് ആലോചിച്ചു. തു രങ്കപാത അനുയോജ്യമാണെന്ന് 2018ല്‍ കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.ബാലരാമപുരം-വിഴി ഞ്ഞം പാത അവര്‍ നിര്‍ദേശിച്ചു.ഡിപിആര്‍ 2020ല്‍ സമര്‍പ്പിച്ചു. 1060 കോടി രൂപയാണ് പദ്ധതി ത്തുക. എട്ടുമീറ്റര്‍ വീതിയില്‍ 30-35 മീറ്റര്‍വരെ അടിയില്‍ക്കൂടിയാണ് പാത. ഇപ്രകാരമാണ് അനു മതിയില്‍ ഭേദഗതി വരുത്തണ മെന്ന് ആവശ്യപ്പെട്ട് ആഗസ്തില്‍ പരിസ്ഥിതിമന്ത്രാലയത്തെ സമീ പിച്ചത്.
പ്രകൃതി ദുരന്തമുണ്ടായാല്‍ പദ്ധതിയെ ഏതുരീതിയില്‍ ബാധിക്കുമെന്ന് വിശദീകരിക്കണമെന്നാണ് നിര്‍ദേശം. തുറമുഖം കമീഷന്‍ ചെയ്ത് രണ്ടുവര്‍ഷത്തിനകം റെയില്‍ കണക്ടിവിറ്റി ഒരുക്കിനല്‍കണ മെന്നാണ് സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍. നിലവിലെ കേന്ദ്ര ഇടപെടല്‍ ഇതിന് തടസ്സ മുണ്ടാക്കും. വീണ്ടും അപേക്ഷ സമര്‍പ്പി ക്കുമെന്ന് വിഴിഞ്ഞം സീപോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.