വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി ; 2100 കോടി വായ്‌പ
തിരുവനതപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയ്‌ക്കായി നബാർഡില്‍ നിന്നും 2100 കോടി വായ്‌പ എടുക്കാൻ സർക്കാർ ഗ്യാരന്റി അനുവദിക്കും.മുൻപ് ഹഡ്‌കോയില്‍ നിന്ന് ലോണ്‍ എടുക്കാൻ സർക്കാർ അനുവദിച്ച ഗ്യാരന്റി റദ്ദാക്കും. പകരം നബാർഡില്‍ നിന്ന് 2100 കോടി രൂപ വായ്‌പ അനുവദിച്ചതിന് ഗവണ്‍മെന്റ് ഗ്യാരന്റി അനുവദിക്കും. വായ്‌പ നല്‍കിയുള്ള നബാർഡ് വായ്‌പ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥയും ഭേദഗതികളോടെ അംഗീകരിക്കും. കരാർ ഒപ്പുവയ്‌ക്കാൻ വിസില്‍ ഡയറക്‌ടർക്ക് അനുമതി നല്‍കും. വായ്‌പയുടെ പലിശ സർക്കാർ വഹിക്കുന്നതിനും മന്ത്രിസഭാ തീരുമാനമായി.
കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷന് കേരള ബാങ്കില്‍ നിന്നും അഞ്ച് വർഷത്തേക്ക് എട്ട് കോടി രൂപ വായ്‌പയെടുക്കാനും വ്യവസ്ഥകള്‍ക്ക് വിധേയമായി സർക്കാർ ഗ്യാരന്റി അനുവദിക്കും. ഔട്ടർ റിംഗ്‌റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാദ്ധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതിനായുള്ള സാമ്ബത്തികപങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. 45 മീറ്റർ വീതിയില്‍ നിർമ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്‌മെന്റ് പ്രോജക്‌ട്-2, പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉള്‍പ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്.
ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% (ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നല്‍കും. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ )യുടെ ഭാഗമാക്കാവുന്നതും, ഈ തുക അഞ്ച് വർഷത്തിനുള്ളില്‍ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നല്‍കുന്നതുമാണെന്ന് റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന തുകയും സംസ്ഥാന സർക്കാർ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക.
ഔട്ടർ റിംഗ് റോഡിന്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളും മറ്റ് പാറ ഉല്‍പ്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കാവൂ.
ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയല്‍റ്റി ഇളവ് ലഭിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യേണ്ടതാണ്.
ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നല്‍കും. ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിർദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നല്‍കുന്നതിന് നികുതിധനകാര്യ വകുപ്പുകള്‍ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.