ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. 41കാരനായ താരം സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട ദീര്‍ഘമായ കുറിപ്പിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടു ത്ത ആഴ്ച നടക്കുന്ന ലാവര്‍ കപ്പായിരിക്കും സ്വിസ് ഇതിഹാസത്തിന്റെ അവസാന പോ രാട്ട വേദി
കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ഫെഡറര്‍ നേടിയിട്ടുണ്ട്. ആരാ ധകരോടും എതിരാളിക ളോടും നന്ദി പറഞ്ഞ ഫെഡറര്‍, 41ാം വയസ്സി ല്‍ വിരമിക്കാനുള്ള സമയമായെന്നും അറിയിച്ചു. 24 വര്‍ഷത്തെ അനുപ മമായ കരിയറിനാണ് ഫെ ഡറര്‍ വിരാമമിടുന്നത്. കരിയറില്‍ 103 കിരീട ങ്ങള്‍ ഇക്കാലയളവില്‍ അദ്ദേഹം സ്വന്തമാക്കി.
36 വയസും 195 ദിവസവും പിന്നിട്ടപ്പോള്‍ പുരുഷ ടെന്നീസിന്റെ ചരിത്ര ത്തിലെ ഏറ്റവും പ്രായം കൂ ടിയ ഒന്നാം റാങ്കുകാരനായും ഫെഡറര്‍ റെ ക്കോര്‍ഡിട്ടിരുന്നു. 2003ല്‍ 33ാം വയസില്‍ ഒന്നാം സ്ഥാനത്തെത്തിയ ആന്ദ്രേ അഗാസിയുടെ റെ ക്കോര്‍ഡാണു മറികടന്നത്. 2012 നവംബറിലാണു ഫെഡറര്‍ അതിനു മുന്‍പ് ലോക ഒന്നാം റാങ്കിലെ ത്തിയത്.
’41 വയസ്സായി. 24 വര്‍ഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഞാ ന്‍ സ്വപ്നം കണ്ടതിലും കൂടുതല്‍ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സ ര ജീവി തം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു’ -ഫെഡര്‍ ട്വി റ്ററില്‍ പറഞ്ഞു.
എട്ട് വിംബിള്‍ഡണ്‍ കീരിടങ്ങള്‍ കൂടാതെ ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍, അഞ്ച് യുഎസ് ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി. ആറ് എടിപി ടൂര്‍ ഫൈനല്‍സ് ആറ് തവ ണയാണ് ഫെഡറര്‍ വിജയിച്ചത്. 2012ലെ ലണ്ടന്‍ ഒളംപിക്‌സില്‍ സിംഗിള്‍സില്‍ വെള്ളി നേടിയ ഫെ ഡറര്‍ 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഡബിള്‍സ് സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. കരിയറി ലാകെ 223 ഡബിള്‍സ് മത്സരങ്ങളും കളിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.