വിരട്ടാനൊക്കെ നോക്കിയാല്‍ അതങ്ങ് വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ടു ചെലവാകില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നിപ്പുണ്ടാക്കാന്‍ ശ്ര മിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
കോട്ടയം : വിരട്ടാനൊക്കെ നോക്കിയാല്‍ അതങ്ങ് വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ടു ചെല വാകില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് കൊല കൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനത്ത പൊലിസ് സുരക്ഷയില്‍ കോ ട്ടയത്ത് കേരള ഗസറ്റ്ഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു മുഖ്യമന്ത്രി.
ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. ഈ നാട് ആഗ്രഹിക്കുന്ന പൊതുവായ രീതിയുണ്ട്. അതുമാറ്റി ഭിന്നത വരുത്താമെന്നും, അതിനായി എന്തും വിളിച്ചു പറയാമെന്നും അതി ന് അവകാശമുണ്ടെന്നും ആരെങ്കിലും ചിന്തിച്ചാല്‍ അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടി എടുക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമ ന്ത്രി പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ല. ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ക്ക് എ ന്തും വിളിച്ചു പറയാമെന്ന നിലയാണ് പ്രവാചക നിന്ദയിലേക്ക് എത്തിച്ചത്. ഇവിടെ അത് നടക്കില്ലെ ന്നും മുഖ്യമന്ത്രി തുറന്നടിച്ചു. വിരട്ടാന്‍ നോക്കിയെങ്കിലും അതിലൊന്നും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആര്‍എസ്എസ് നടപ്പാക്കു ന്നത് ആസൂത്രിത ഹിന്ദുത്വ അജണ്ടയാണ്.
രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നും സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ വരുടെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിലൂടെ ആ ര്‍ എസ് എസ് ഭരണഘടനയെ പോലും വെല്ലുവിളിക്കുന്നു. എല്ലാ മതവിശ്വാസികളെയും അവിശ്വാ സികളെയും ഒരു പോലെ കാണുന്നതാണ് മതനിരപേക്ഷത. രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷ വും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍, രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ പല കാ രണങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുന്നു. ഇതിന് പിന്തുണ നല്‍കുകയാണ് ഭരണാധികാരികളെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.