വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം:വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെ ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറ ക്കു ന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്നാം കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശില്‍പ്പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം.
കാര്‍ഷിക രംഗത്തും മത്സ്യബന്ധന, സംസ്‌കരണ രംഗത്തും വിയറ്റ്നാമുമായി ഏറെ സാമ്യത പുലര്‍ത്തു ന്ന സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നെല്ല്, കുരുമുളക്, കാപ്പി, റബര്‍, കശുവണ്ടി തുടങ്ങിയ മേഖലകളില്‍ മികച്ച രീതികളും ഉത്പാദനക്ഷമതയും വിയറ്റ്നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോത്പന്ന സംസ്‌കരണം, മൂല്യവര്‍ധന എന്നിവയിലും മികവു പുലര്‍ത്തുന്നുണ്ട്. ഈ നേട്ടം എങ്ങ നെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഈ മേഖലകളിലെ ഭാവി വികസനത്തില്‍ കേരളത്തി ന് വലിയ മുതല്‍ക്കൂട്ടാകും. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണല്‍ പരിശീലനം, വിവര സാങ്കേ തികവിദ്യ തുടങ്ങിയ മേഖലകളില്‍ വിയറ്റ്നാമിനു മികച്ച പിന്തുണ നല്‍കാന്‍ കേരളത്തിനും കഴിയും. ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലും ഓണ്‍ലൈന്‍ പഠന രംഗത്തും സഹായം നല്‍കാനുമാകും. ലോക ത്തെ ഏറ്റവും മികച്ച ടൂറി സ്റ്റ് കേന്ദ്രങ്ങളിലൊന്നായ കേരളത്തിലേക്കു വിയറ്റ്നാമില്‍നിന്നുള്ളവരെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു.
വിയറ്റ്നാമുമായി സഹോദര നഗര ബന്ധം വിപുലമാക്കാനുള്ള ആശയം ഏറെ പ്രയോജനകരമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദഗ്ധരുടെ സന്ദര്‍ശനങ്ങളിലൂടെയും വെബിനാറുകളിലൂടെയും ഈ ബന്ധം ശക്തിപ്പെടുത്തും. കൃഷി, മത്സ്യബന്ധന മേഖലകളില്‍ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പുകളുടെ രൂപീകരണം ഇരു പ്രദേശങ്ങളും തമ്മി ലുള്ള സഹകരണത്തിനു പൊതുവേദിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാണിജ്യ വ്യവസായ രംഗങ്ങളില്‍ കേരളവുമായി വിപുലമായ സഹകരണം സാധ്യമാണെന്നു ശില്‍പ്പശാ ലയില്‍ പങ്കെടുത്ത വിയറ്റ്നാം അംബാസിഡര്‍ ഫാം സാങ് ചൂ പറ ഞ്ഞു.വിദ്യാഭ്യാസ,സാംസ്‌കാരിക രംഗ ങ്ങല്‍ കേരളത്തിന്റെ പാരമ്പര്യവും മുന്നേറ്റവും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷി, മത്സ്യമേഖല, വിവരസാങ്കേതികവിദ്യ, വ്യവസായം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ സം ബന്ധിച്ച വിപുലമായ ചര്‍ച്ച ശില്‍പ്പശാലയില്‍ നടന്നു. മന്ത്രിമാ രായ പി. രാജീവ്, സജി ചെറിയാന്‍, പി. പ്രസാദ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി(ഫോറിന്‍ അഫയേഴ്സ്) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം, വിയറ്റ്നാം സംഘാംഗങ്ങളായ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ഗുയെന്‍ തി നഗോക് ഡൂങ്, കൗണ്‍സിലര്‍ ഗുയെന്‍ തി താന്‍സുവാന്‍, ട്രേഡ് കൗണ്‍സിലര്‍ ബുയി ട്രങ് തുവാങ്, പ്രസ് അറ്റാഷെ സോന്‍ ഹോവാങ് മെഡൂങ്, സംസ്ഥാന സര്‍ക്കാരിലെ അഡിഷ ണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.