ദുബായ് : യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ ഷാലി. ഇന്നലെ(വെള്ളി) ഡിഐഎഫ്‌സിയിൽ നടന്ന യുഎഇ-ഇന്ത്യ ഫൗണ്ടേഴ്‌സ് റിട്രീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഗതാഗത സംവിധാനങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
വിമാനനിരക്ക് കുത്തനെ വർധിച്ചു. ഡിമാൻഡ് വളരെ കൂടുതലാണ്. കൂടുതൽ വിമാനങ്ങളും സീറ്റ് ശേഷിയും ആവശ്യമാണ്. അല്ലാത്തപക്ഷം ടിക്കറ്റ് നിരക്ക് ഉയരുന്നത് തുടരും. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാനും കൂടുതൽ ടയർ 2 ഇന്ത്യൻ നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കാനുമുള്ള ആശയം സമ്മേളനത്തിൽ താൻ മുന്നോട്ടുവച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ അവരുടെ സ്വന്തം പട്ടണത്തിനടുത്തുള്ള വിമാനത്താവളങ്ങളിലേയ്ക്ക് പറക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനാലാണ് ഫ്ലൈറ്റ് ഓപ്ഷനുകൾ വികസിപ്പിക്കുന്നത് നിർണായകമായത്. ഇത് വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സ്റ്റാർട്ടപ്പുകളുടെ 60ലേറെ ഇന്ത്യൻ സ്ഥാപകർ, യുഎഇ ബിസിനസ് നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഡൽഹിയിലെ യുഎഇ എംബസിയും യുഎഇ-ഇന്ത്യ സിഇപിഎ കൗൺസിലും (യുഐസിസി) സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന റിട്രീറ്റ് യുഎഇയും ഇന്ത്യയുടെ സ്റ്റാർട്ടപ്പുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അതിർത്തി കടന്നുള്ള സഹകരണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നു. ഡിഐഎഫ്‌സി ഗവർണർ എസ്സ കാസിം, ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിലെ സാമ്പത്തിക വികസന സിഇഒ ഹാദി ബദ്‌രി, നൂൺ സിഇഒ ഫറാസ് ഖാലിദ് എന്നിവരും പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.