ഷാർജ: വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്ക് മുന്നിൽക്കണ്ട് കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വർധിപ്പിച്ച വിമാനയാത്ര നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ. കഴിഞ്ഞ ദിവസങ്ങളിൽ 500 ദിർഹം വരെയായി ചില വിമാന കമ്പനികൾ നിരക്ക് കുറച്ചിരുന്നു. ജനുവരി ആദ്യത്തിൽ കോഴിക്കോട്ടുനിന്ന് 555 ദിർഹമിനും കൊച്ചിയിൽനിന്ന് 825 ദിർഹമിനും കണ്ണൂരിൽനിന്ന് 600 ദിർഹമിനും, തിരുവനന്തപുരത്തുനിന്ന് 1100 ദിർഹമിനും നിലവിൽ ടിക്കറ്റ് ലഭ്യമാണ്. ആഴ്ചകൾക്ക് മുന്നേ ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയർന്ന നിരക്ക് നൽകിയാണ് ടിക്കറ്റ് എടുത്തിരുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ തിരുവനന്തപുരത്തുനിന്ന് 1400 മുതൽ 2700 ദിർഹമും കൊച്ചിയിൽനിന്ന് 1450 മുതൽ 3355 ദിർഹമും, കോഴിക്കോട്ടുനിന്ന് 860 മുതൽ 2055 ദിർഹമും, കണ്ണൂരിൽനിന്ന് 1100 മുതൽ 1650 ദിർഹം വരെയാണ് വിവിധ വിമാന കമ്പനികൾ ഈടാക്കിയിരുന്നത്. ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറക്കുന്നത് ജനുവരി ആറിനാണ്. ശൈത്യകാല അവധിയും ക്രിസ്മസും പുതുവത്സരാഘോഷവും മുന്നിൽക്കണ്ട് വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കിയതിനാൽ പല പ്രവാസികളും യാത്ര വേണ്ടെന്നുവെച്ചിരുന്നു. ഡിസംബർ ആദ്യവാരങ്ങളിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് ഇതുപോലെ ഉയർന്ന നിരക്ക് ഈടാക്കിയിരുന്നത് ചില വിമാന കമ്പനികൾ പെട്ടെന്ന് കുറച്ചത് പ്രവാസികൾക്ക് ആശ്വാസമായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.