വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി യുവാവിന് തക്കസമയത്ത് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ രക്ഷകനായി
ദുബായ് : കണ്ണൂരില്‍ നിന്ന് ദുബായിയിലേക്കുള്ള വിമാനയാത്രാ മദ്ധ്യേ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്ത യുവാവിന് യാത്രക്കാരനായ ഡോക്ടര്‍ രക്ഷകനായി.
കണ്ണൂര്‍ സ്വദേശിയും ദുബായിയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ യൂനിസിനാണ് ഗോ ഫസ്റ്റ് വിമാനത്തിലെ യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടത്. ശ്വാസം ലഭിക്കാതെയായപ്പോള്‍ വിമാന യാത്രികര്‍ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയും അവര്‍ യാത്രക്കാരായി ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടോയെന്ന് അനൗണ്‍സ്‌മെന്റ് നടത്തുകയുമായിരുന്നു,
കണ്ണൂര്‍ സ്വദേശിയും ദുബായി ഡിഐപിയിലുള്ള എംഎന്‍സി ആശുപത്രിയിലെ ഡോക്ടറുമായ ഷബീര്‍ അഹമദ് അനൗണ്‍സ്‌മെന്റ് കേട്ട് എത്തുകയും യൂനിസിന് സിപിആര്‍ ഉള്‍പ്പടെയുള്ള പ്രാഥമിക ചികിത്സകള്‍ നല്‍കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയുമായിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നു പൊങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് യൂനിസിന് ശാരിരിക വിഷമതകള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. അടിയന്തര ചികിത്സയ്ക്ക് വിമാനം തിരിച്ചിറക്കാന്‍ പദ്ധതിയിടുമ്പോഴാണ് ഡോക്ടര്‍ ഷബിര്‍ അഹമദ് രക്ഷകനായി എത്തിയത്.
മൂന്നു മണിക്കൂര്‍ കഴിഞ്ഞ് ദുബായിയില്‍ വിമാനമിറങ്ങിയ യൂനിസിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സകള്‍ക്കായി എത്തിച്ചു.
ഡോക്ടര്‍ ഷബീറിന്റെ സമയോചിതമായ ഇടപെടലിനും രക്ഷാദൗത്യത്തിനും ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് അധികൃതര്‍ നന്ദി അറിയിച്ചു,
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.