India

വിമാനമാര്‍ഗം രാജ്യത്ത് മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍; കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ മെഡിക്കല്‍ സംഘം, സര്‍വസജ്ജമായി റെയില്‍വേ

കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ട്, ഓക്‌സിജന്‍ സംഭരണികള്‍, അവശ്യ മരുന്നുകള്‍, മറ്റു വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു തുടങ്ങി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ സംഭരണികള്‍, അവശ്യ മരുന്നുകള്‍, മറ്റു വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു തുടങ്ങി. ഓക്സിജന്‍ ടാങ്കറുകള്‍ ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ എത്തിക്കു ന്ന തിനാണ് വ്യോമസേന പ്രഥമ പരിഗണന നല്‍കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-17 ന്റെ രണ്ട് വി മാ നങ്ങളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ദൗത്യത്തിന് ഉപയോഗിച്ചേക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മരുന്നുകളും മെഡി ക്കല്‍ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്. കോവിഡ് ടെസ്റ്റിങ് സംവിധാനങ്ങള്‍ ലഡാക്കില്‍ എത്തിച്ചതും വ്യോമസേനയുടെ പ്രത്യേക വിമാന ങ്ങള്‍ ഉപയോഗിച്ചാണ്.

കോവിഡ് കേസുകളില്‍ വലിയ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍ പുതിയ കോവിഡ് ആശുപത്രി കള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കല്‍, നിലവിലുള്ളവയുടെ ആവശ്യങ്ങള്‍ പരി ഹരിക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓക്‌സിജന്‍ സംഭരണികള്‍, സിലണ്ടറുകള്‍, അവശ്യ മരുന്നുകള്‍, വൈദ്യ ഉപകരണങ്ങള്‍ തുടങ്ങി യവ വ്യോമമാര്‍ഗം വിതരണം ചെയ്തു തുടങ്ങി.

ഇവയുടെ സുഗമമായ വിതരണം ഉറപ്പാക്കുന്നതിനു വേണ്ടി ഇന്ത്യന്‍ വ്യോമസേനയുടെ ചരക്ക് വിമാ നങ്ങള്‍ ആയ C-17, C-130J, IL-76, An-32, Avro എന്നിവയുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ആവ ശ്യമെങ്കില്‍ Chinook, Mi-17 ഹെലികോപ്റ്ററുകളും വിന്യസിക്കും.

ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേയ്ക്ക്, കൊച്ചി, മുംബൈ, വിശാഖപട്ടണം, ബംഗളൂരു എന്നി വിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെ വ്യോമമാര്‍ഗം IAF എത്തിച്ചുകഴിഞ്ഞു.

രാജ്യത്തെ ഓക്‌സിജന്‍ വിതരണ വേഗത വര്‍ധിപ്പിക്കുന്നത് പരിഗണിച്ചുകൊണ്ട് കാലിയായ ഓക്‌ സിജന്‍ ടാങ്കറുകള്‍, C-17, IL-76 എന്നീ വിമാന ങ്ങളുടെ സഹായത്തോടെ രാജ്യത്തെ വിവിധ ഭാഗങ്ങ ളിലുള്ള നിറയ്ക്കല്‍ കേന്ദ്രങ്ങളിലേക്ക് IAF എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

അതിനുപുറമേ ലേയില്‍ അധിക കോവിഡ് പരിശോധന സൗകര്യം സജ്ജമാക്കുന്നതിനായി ഓട്ടോ ക്ലേവ് മെഷീനുകള്‍, ബയോ സേഫ്റ്റി ക്യാബി നറ്റുകള്‍ അടക്കമുള്ളവ C-17, IL-76 എന്നീ വിമാനങ്ങളു ടെ സഹായത്തോടെ വിതരണം ചെയ്തുകഴിഞ്ഞു.

ആവശ്യമെങ്കില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ ചരക്കു വിമാനങ്ങളും ഹെലികോപ്റ്റര്‍ സൗകര്യങ്ങളും സജ്ജമാക്കിയി ട്ടുണ്ട്.

കൂടെയോടാന്‍ റെയില്‍വേയും

രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ അധികം ഉത്പാദിപ്പിക്കാനുളള ശേഷിയുണ്ട്. മഹാ രാ ഷ്ട്രയും ഗുജറാത്തും ഓക്സിജന്‍ ധാരാളം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിതരണത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ പോലുളള സംസ്ഥാനങ്ങളില്‍ ഓ ക്സി ജന്‍ അധികമുണ്ട്. ഇത്തരത്തില്‍ അധികമുളള സംസ്ഥാനങ്ങളില്‍ നിന്ന് ഓക്സിജന്‍ ആവശ്യമുളള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

സര്‍വസജ്ജമായി സായുധസേനയും

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം. ലൈറ്റ് കോംബാറ്റ് എയര്‍ ക്രാ ഫ്റ്റ് (എല്‍ സി എ) തേജസിനായി വികസിപ്പിച്ചെടുത്ത ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ കൈമാറിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുപയോഗിച്ച് മിനിട്ടില്‍ ആയിരം ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.